ശബരിമലയ്‌ക്കെതിരെ ശക്തികള്‍: ആചാര ലംഘനം നടക്കുന്നതായി വരുത്തിത്തീര്‍ക്കാന്‍ ശ്രമം; സന്നിധാനത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചത് 260ലേറെ സ്ത്രീകള്‍

തിരുവനന്തപുരം: ശബരിമലയ്‌ക്കെതിരെ പല കേന്ദ്രങ്ങും പ്രവര്‍ത്തിക്കുന്നുണ്ട്. പല നുണ പ്രചരണങ്ങളും ശബരിമല കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഈ മണ്ഡലകാലത്ത് നടക്കുന്ന പ്രധാന ശ്രമം ശബരിമലയില്‍ ആചാരലംഘനം നടക്കുന്നു എന്ന് വരുത്തിതീര്‍ക്കുന്നതിനാണ്. പല ശക്തികളും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മണ്ഡലകാലത്ത് മാത്രമായി ശബരിമല സന്നിധാനത്തേക്ക് 260ലേറെ സ്ത്രീകള്‍ കടക്കാന്‍ ശ്രമിച്ചെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് സന്നിധാനത്ത് എത്താന്‍ ശ്രമിച്ചത്. ശബരിമലയില്‍ ആചാരലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമില്ല. ഈ സാഹചര്യത്തിലാണ് 260ലേറെ സ്ത്രീകള്‍ സന്നിധാനത്തെത്താന്‍ ശ്രമം നടത്തിയത്. ശബരിമലയിലെ സമ്പത്ത് മുഴുവന്‍ സിപിഐഎം തട്ടിയെടുക്കുന്നുണ്ടെന്ന് ഇതരസംസ്ഥാനങ്ങളില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top