കുഞ്ഞിനെ തട്ടികൊണ്ടു പോകൽ: അനുപമയുടെ അച്ഛന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ അനുപമയുടെ അച്ഛൻ പിഎസ് ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം നാലാം അതിവേഗ കോടതിയാണ് ഹർജി തള്ളിയത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് ജ​യ​ച​ന്ദ്രൻ.

അ​മ്മ അ​റി​യാ​തെ വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി കു​ട്ടി​യെ ദ​ത്ത് ന​ൽ​കി​യ കേ​സി​ൽ അ​നു​പ​മ​യു​ടെ പി​താ​വും മാ​താ​വും ബ​ന്ധു​ക്ക​ളു​മ​ട​ക്കം ആ​റ് പേ​രാ​ണ് പ്ര​തി​ക​ൾ. ജയചന്ദ്രന് പുറമേ അനുപമയുടെ മാതാവ്, സഹോദരി, സഹോദരി ഭർത്താവ്, അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവരാണ് കേസിലെ പ്രതികൾ. ഇ​തി​ൽ അ​നു​പ​മ​യു​ടെ മാ​താ​വു​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് നേ​ര​ത്തെ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, അനുപമയെ തടങ്കലിൽ പാർപ്പിച്ചു എന്നീ രണ്ട് കുറ്റങ്ങൾ ചുമത്തിയാണ് സംഭവത്തിൽ പേരൂർക്കട പോലീസ് കേസെടുത്തിരുന്നത്. അതിവേഗ കോടതി മുൻകൂർ ജാമ്യം തള്ളിയ സാഹചര്യത്തിൽ ജയചന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചേക്കും.

Top