ആഗ്രഹിച്ചത് പെണ്‍കുട്ടിയെ ജനിച്ചത് ആണ്‍കുട്ടി; 24 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ ബ്ലെയിഡ് ഉപയോഗിച്ച് കൊന്നു

CALGARY-FRAUD-BLOOD-RAZOR

ആറ്റു നോറ്റിരുന്നു ഒരു പെണ്‍കുഞ്ഞ് പിറക്കുമെന്ന് കരുതി. ഒടുവില്‍ യുവതി പ്രസവിച്ചത് വീണ്ടും ആണ്‍കുഞ്ഞിനെ. ഒരു ആണ്‍കുട്ടിക്കായി കാത്തിരുന്നു പെണ്‍കുട്ടി ജനിക്കുമ്പോള്‍ പല മാതാപിതാക്കളും കുഞ്ഞുങ്ങളോട് ക്രൂരമായി പെരുമാറുണ്ട്.

എന്നാല്‍, ഹൈദരാബാദില്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ കാര്യമാണ് നടന്നത്. ഒരമ്മയ്ക്ക് ഇങ്ങനെയൊക്കെ ക്രൂരത കുഞ്ഞിനോട് കാണിക്കാന്‍ കഴിയുമോ എന്ന് തോന്നിപ്പോകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുഞ്ഞിനെ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന പല സംഭവങ്ങളും നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഹൈദരാബാദില്‍ രണ്ട് തവണ പെണ്‍കുട്ടിക്ക് വേണ്ടി കാത്തിരുന്ന യുവതിക്ക് മൂന്നാമതും ജനിച്ചത് ആണ്‍കുട്ടിയാണ്. പ്രതീക്ഷകളൊക്കെ തെറ്റിയപ്പോള്‍ ആ അമ്മ കുഞ്ഞിനോട് കൊടും ക്രൂരതയാണ് കാണിച്ചത്.

യുവതിക്ക് ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് 24 ദിവസം മാത്രം പ്രായമായ ആണ്‍കുഞ്ഞിന്റെ കഴുത്തു യുവതി ബ്ലെയിഡ് ഉപയോഗിച്ച് മുറിച്ച് കൊലപ്പെടുത്തുകയാണുണ്ടായത്. സംഭവത്തില്‍ യുവതിയെ ചോദ്യം ചെയ്‌തെങ്കിലും ആദ്യം കുറ്റം സമ്മതിച്ചില്ല. എന്നാല്‍, പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Top