ദൈവ നാമ’വുമായി ഈജിപ്‌തില്‍ നവജാത ശിശു അല്‍ഭുതമാകുന്നു !…

കെയ്‌റോ: ഈജ്‌പിതില്‍ ജനിച്ച സമ എന്ന കുഞ്ഞ്‌ മെഡിക്കല്‍ ലോകത്തിന് അല്‍ഭുതമാകുന്നു.ഈ കുഞ്ഞ് ജനിച്ചത് ചെവിയില്‍ ദൈവ നാമത്തോടെയാണ്.സമ എന്ന കിുട്ടിയാണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് .സമയുടെ മാതാപിതാക്കള്‍ ഇസ്ലാം മതവിശ്വാസികളാണ്‌. കുട്ടി ജനിച്ചപ്പോള്‍ ആദ്യം ഞെട്ടിയത്‌ കുട്ടിയുടെ പിതാവും ഡോക്‌ടറുമായ സയ്യീദ്‌ അല്‍ ഷരീഫായിരുന്നു. ഭാര്യയുടെ പ്രസവം എടുത്തത്‌ സയ്യീദ്‌ ആയിരുന്നു. ചെവിയില്‍ ദൈവനാമത്തോടെയാണ്‌ കുട്ടി ജനിച്ച്‌വീണത്‌.
ഗര്‍ഭിണിയായിരുന്ന സമയത്തെല്ലാം തന്റെ ഭാര്യ ദൈവത്തോട്‌ പ്രാര്‍ത്ഥിയ്‌ക്കുമായിരുന്നെന്നും അതിനാലാകാം തനിക്ക്‌ പെണ്‍കുഞ്ഞ്‌ പിറന്നതെന്നും കുട്ടിയുടെ ചെവിയില്‍ ദൈവ നാമം എഴുതപ്പെട്ടതെന്നും സയ്യീദ്‌ പറയുന്നു. കുട്ടിയുടെ ചെവിയ്‌ക്ക് പിന്നിലായിട്ടാണ്‌ ദൈവ നാമം രേഖപ്പെടുത്തിയിരിയ്‌ക്കുന്നത്‌.

ഈജിപ്‌തിലെ മാധ്യമങ്ങളാണ്‌ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അറബിയില്‍ സ്വര്‍ഗം എന്നര്‍ത്ഥം വരുന്ന സമ എന്ന പേരാണ്‌ പെണ്‍കുഞ്ഞിന്‌ ഇട്ടത്‌. ഏതായാലും ഇക്കാര്യങ്ങള്‍ ഒന്നും അറിയാതെ സമ ഉറക്കത്തിലാണ്‌.ജനിതക വൈകല്യങ്ങളോടെ കുട്ടികള്‍ ജനിക്കുന്നത്‌ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്‌. ചിലപ്പോഴൊക്കെ ദൈവത്തിന്റെ അവതാരം എന്ന്‌ പറഞ്ഞ്‌ ഇവരെ ചിലരെങ്കിലും ആരാധിക്കാറുമുണ്ട്. അതിനിടയിലാണ് ‘ദൈവ’നാമത്തില്‍ കുട്ടിജനിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top