മാതാപിതാക്കളോടുള്ള യുവാക്കളുടെ അതിക്രമം; അവര്‍ ജീവിച്ചിരിക്കുന്ന ദൈവങ്ങളാണെന്ന് ഓര്‍ക്കണമെന്ന് ജയറാം

13266098_608847139293157_8949463749576953212_n

കൊച്ചി: മാതാപിതാക്കളോട് മക്കള്‍ കാണിക്കുന്ന ക്രൂരതയില്‍ വികാരാധീനനായി പ്രശസ്ത നടന്‍ ജയറാം. ചിത്രങ്ങളില്‍ വരച്ചിരിക്കുന്ന ദൈവങ്ങളെക്കാള്‍ താന്‍ ആരാധിക്കുന്നത് മാതാപിതാക്കളെയാണെന്ന് ജയറാം പറയുന്നു. മാതാപിതാക്കള്‍ക്കെതിരെയും പ്രായമായവര്‍ക്കെതിരെയും യുവാക്കള്‍ കാണിക്കുന്ന ക്രൂരത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് താരം ഇങ്ങനെ പ്രതികരിച്ചത്.

ജീവിച്ചിരിക്കുന്ന മാതാപിതാക്കളാണ് യഥാര്‍ത്ഥ ദൈവങ്ങളെന്ന് ജയറാം പറഞ്ഞു. പ്രായമായവരുടെ ചികിത്സ ഉറപ്പു വരുത്തുന്നതിന് എറണാകുളം മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയില്‍ സംഘടിപ്പിച്ച ‘പ്രണാമം 2016’ എന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജയറാം.

കൊല്‍ത്തയില്‍വെച്ച് മദര്‍ തെരേസയെ കണ്ട അനുഭവവും ജയറാം പങ്കുവെച്ചു. ഒരു കുഷ്ടരോഗിയുടെ പൊട്ടിയൊലിക്കുന്ന വൃണങ്ങളില്‍ ഉമ്മ വെയ്ക്കുന്ന മദര്‍ തെരേസയെ താന്‍ കണ്ടിരുന്നുവെന്ന് ജയറാം പറഞ്ഞു. സംഗീത സംവിധായകന്‍ എന്‍.കെ അര്‍ജുനന്‍ മാസ്റ്ററിനെ ആദരിക്കുകും ചെയ്ത ചടങ്ങില്‍ അദ്ദേഹത്തിന്റെ ഒരു ഗാനവും ജയറാം പാടി. ‘കസ്തൂരി മണക്കൂന്നല്ലോ കാറ്റേ’ എന്ന ഗാനമായിരുന്നു അദ്ദേഹം ആലപിച്ചത്.

Top