അമ്മയെയും മകളെയും കവര്‍ച്ചക്കാര്‍ കൂട്ടമാനഭംഗപ്പെടുത്തിയ സംഭവം; നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് കുടുംബം

rape1

നോയിഡ: കൂട്ടമാനംഭംഗത്തിനിരയായ അമ്മയും മകളും ആവശ്യപ്പെടുന്നത് പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നാണ്. തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്നും ഇവര്‍ ഭീഷണി മുഴക്കി.

വെള്ളിയാഴ്ച രാത്രിയാണ് ദേശീയപാത 91ല്‍, ബുലന്ദ്ഷറില്‍ തോക്കുചൂണ്ടി കാറില്‍ നിന്നിറക്കി അമ്മയെയും പതിമൂന്നുകാരിയായ മകളെയും കവര്‍ച്ചാസംഘം കൂട്ടമാനഭംഗം ചെയ്തത്. നോയിഡയില്‍നിന്നു ഷാജഹന്‍പൂരിലേക്കു പോകുകയായിരുന്നു സംഘം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

18 വര്‍ഷമായി തങ്ങള്‍ നോയിഡയിലാണ് താമസിക്കുന്നതെന്നും ഇന്നു നാണക്കേടുമൂലം സ്വന്തം നാട്ടിലേക്കു പോകാന്‍ കഴിയുന്നില്ലെന്നു പിതാവ് അറിയിച്ചു. നീതി ലഭ്യമാക്കണമെന്ന് നോയിഡ പൊലീസിനോട് അഭ്യര്‍ഥിക്കുന്നു. മൂന്നു മാസത്തിനുള്ളില്‍ കുറ്റക്കാരെ ശിക്ഷിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

അതേസമയം, സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നരേഷ് (25), ബാബു (22), റെയ്‌സ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പന്ത്രണ്ടോളം പേരെ ചോദ്യം ചെയ്യുകയാണ്. കേന്ദ്രവും സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രതിഷേധം രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാര്‍ എസ്എസ്പി ഉള്‍പ്പെടെ അഞ്ചുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Top