പ്രണയം നിരസിച്ചു; കാമുകന്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ ആക്രമിച്ചു; മുഖവും ശരീരവും ബ്ലെയിഡ് കൊണ്ട് മുറിവേല്‍പ്പിച്ചു

some_girl_crying_by_karana_collyester

പെരുമ്പാവൂര്‍: പ്രണയാഭ്യര്‍ത്ഥനയുമായി പിന്നാലെ നടന്നിട്ട് പെണ്‍കുട്ടി തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ യുവാവ് ചെയ്തത് ഭീകരമാര്‍ന്ന പ്രവൃത്തി. പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ കയറി ആക്രമിക്കുകയാണുണ്ടായത്. പെണ്‍കുട്ടിയുടെ മുഖവും ശരീരവും ബ്ലെയിഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയായിരുന്നു.

പെരുമ്പാവൂരിലാണ് സംഭവം നടന്നത്. അയല്‍വാസിയാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പെണ്‍കുട്ടിയെ അഞ്ചംഗസംഘം വീട്ടില്‍ക്കയറി മര്‍ദ്ദിക്കുകയും ബ്ലെയ്ഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇയാളെക്കുറിച്ചു പെണ്‍കുട്ടി മുന്‍പും പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് ഇതു ഗൗരവമായി എടുത്തില്ലെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രണയാഭ്യര്‍ത്ഥനയുമായി ഏറെ നാള്‍ പെണ്‍കുട്ടിയുടെ പിറകെയായിരുന്നു യുവാവ്. എന്നാല്‍ അതെല്ലാം നിരസിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതേ തുടര്‍ന്നാണ് കൂട്ടുകാര്‍ക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടില്‍ അക്രമം നടത്തിയത്. അവിടെ ആത്മഹത്യയ്ക്കും ഇയാള്‍ ശ്രമിച്ചു. പെരുമ്പാവൂര്‍ മുടക്കുഴ ഇഞ്ചക്കല്‍ ഷൈനിന്റെ മകളെയാണ് അയല്‍വാസിയായ ഇല്ലിക്കല്‍ എല്‍സന്‍ (26)വീട്ടില്‍ കയറി അക്രമിച്ചത്. വൈകിട്ട് ആറിനാണ് സംഭവം. കുറെ നാളുകളായി വിവാഹാഭ്യര്‍ഥനയുമായി പെണ്‍കുട്ടിയുടെ പിറകെ നടക്കുന്നതായി ഷൈന്‍ പറയുന്നു.

സ്ഥിരമായി പ്രേമാഭ്യര്‍ഥന നടത്തി പുറകേനടന്ന ഇരുപത്തിനാലുകാരനെ ഭയന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും കോടനാട് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ശരീരം മുഴുവനും ബ്ലെയ്ഡ് കൊണ്ടു പരുക്കേല്‍പ്പിക്കുകയും ചെയ്തു. മുഖത്തും മറ്റും ബ്ലെഡുകൊണ്ട് വരഞ്ഞിട്ടുണ്ട്. ഇടതു കൈയിലും ചുമരിലും മുഖത്തും തലയുടെ പിന്നിലുമാണ് മുറിവ്. തല ഭിത്തിയിലേക്ക് ഇടിച്ചെന്നും പറയുന്നു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച വിദ്യാര്‍ത്ഥിനിയെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റി.

പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് എല്‍സന്‍. പിറകെ നടന്ന് ശല്യം ചെയ്തോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തില്‍ അയല്‍വാസി ഒത്തുത്തീര്‍പ്പിന് എത്തി. എന്നിട്ടും ശല്യം ചെയ്യല്‍ തുടര്‍ന്നു. ഇതുകൊണ്ട് തന്നെ കേസ് പിന്‍വലിച്ചില്ല. തുടര്‍ന്നു വീണ്ടും ഭീഷണി ഉണ്ടായി. കോടനാട് പൊലീസിലും ആലുവ റൂറല്‍ എസ്പിക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. ഇതിന് ശേഷമാണ് ആക്രമണം ഉണ്ടായത്.

Top