14 വയസുമുതല്‍ പീഡനം; വിവാഹജീവിതം പഠിപ്പിക്കുകയാണെന്ന് അച്ഛന്‍, രണ്ട് വര്‍ഷങ്ങളില്‍ കുട്ടി അനുഭവിച്ചത് ക്രൂരപീഡനം

ബെംഗളുരു: സ്വന്തം മകളെ അച്ഛന്‍ രണ്ട് വര്‍ഷമായി ക്രൂര പീഡനത്തിന് ഇരയാക്കി. പീഡനത്തിന് കാരണമായി അച്ഛന്‍ മകളോട് പറഞ്ഞത് വിവാഹ ജീവിതം എങ്ങനെയെന്ന് പഠിപ്പിക്കുകയാണെന്നാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി മകളെ ഭീഷണിപ്പെടുത്തി 45കാരന്‍ പിതാവ് ബലാത്സംഗം ചെയ്ത് വരികയായിരുന്നു. പോലീസ് സ്റ്റേഷനില്‍ പരാതിയുമായി കുട്ടിയുടെ അമ്മ എത്തിയതോടെ സംഭവം പുറംലോകം അറിയുന്നത്. ബംഗളൂരുവിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പിതാവായ അമീര്‍ പോലീസ് കസ്റ്റഡിയിലാണ്.

പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അമീര്‍ കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. അമ്മയായ ഷിഫ വീട്ടില്‍ ഇല്ലാത്ത സമയത്താണ് പീഡനം. വിവാഹ ജീവിതം എങ്ങനെയെന്ന് പഠിപ്പിക്കാമെന്ന് പറഞ്ഞായിരുന്നു അമീര്‍ പീഡിപ്പിച്ചത്. താന്‍ അമ്മയോട് കാര്യം പറയുമെന്ന് പറഞ്ഞപ്പോള്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അച്ഛന്റെ പീഡനം സഹിക്കവയ്യാതായപ്പോള്‍ പെണ്‍കുട്ടി വിവരം അമ്മയെ അറിയിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം താന്‍ ജോലികഴിഞ്ഞ് വൈകിയേ എത്തുവെന്ന് ഷിഫ അമിറിനെ വിളിച്ചറിയിച്ചു. ഇതോടെ മകള്‍ സ്‌കൂളില്‍ നിന്നും എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇത് ഷിഫ എത്തി കൈയ്യോടെ പിടികൂടുകയും ചെയ്തു. ഉടന്‍തന്നെ മകളെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി ഷിഫ അമീറിനെതിരെ പരാതി നല്‍കുകയായിരുന്നു.

Top