അഡ്വ.ആളൂരിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി.പൊലീസിനെതിരെ ഗുരുതര ആരോപണം. പൊലീസിന് മുന്നിൽ വെച്ച് ആളൂർ ഭീഷണിപ്പെടുത്തി

കൊച്ചി: പൊലീസിന് മുന്നിൽ വെച്ച് ആളൂർ ഭീഷണിപ്പെടുത്തി. അഡ്വ. ആളൂരിനെതിരായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരി കൂടുതൽ വെളിപ്പെടുത്തലുമായി രം​ഗത്ത്. വസ്തു കേസ് വേഗത്തിലാക്കാൻ ജഡ്ജിക്കും കമ്മീഷ്ണര്‍ക്കും നല്‍കാന്‍ മൂന്ന് ലക്ഷം രൂപ ആഡ്വക്കറ്റ് ആളൂർ വാങ്ങിയെന്ന വെളിപ്പെടുത്തലാണ് യുവതി ഇപ്പോൾ നടത്തിയിരിക്കുന്നത്. സംഭവത്തില്‍ ബാര്‍ കൗണ്‍സിലിന് യുവതി പരാതി നല്‍കി.

കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അതിജീവിത. മഹസർ തയ്യാറാക്കാനായി അതിജീവിതയെയും പ്രതിയെയും പൊലീസ് ഒന്നിച്ചിരുത്തി എന്നാണ് ആരോപണം. പൊലീസിന് മുന്നിൽ വെച്ച് ആളൂർ ഭീഷണിപ്പെടുത്തി എന്നും പരാതിക്കാരി റിപ്പോർട്ടറിനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

മഹസർ തയ്യാറാക്കാൻ എന്നു പറഞ്ഞാണ് എറണാകുളം സെൻട്രൽ പൊലീസ് അതിജീവിതയെ കേസിലെ പ്രതിയായ അഡ്വക്കേറ്റ് ആളൂരിന്റെ ഓഫീസിൽ എത്തിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തന്നെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ആളൂർ ഭീഷണിപ്പെടുത്തി എന്നും ഇത് കേട്ടിട്ടും പൊലീസ് പ്രതികരിച്ചില്ലെന്നും പരാതിക്കാരി റിപ്പോർട്ടറിനോട് പറഞ്ഞു.

ഇരയെയും വേട്ടക്കാരനെയും ഒന്നിച്ചിരുത്തി പൊലീസ് നടത്തിയത് ഗുരുതര നിയമലംഘനമെന്ന് അതിജീവിതയുടെ അഭിഭാഷക പറഞ്ഞു. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല. പൊലീസിന്റെ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് അതിജീവിത അറിയിച്ചു. അഡ്വക്കേറ്റ് ബി എ ആളൂരിനെതിരായ ലൈംഗികാതിക്രമകേസ് ഹൈക്കോടതി നാളെ പരിഗണിക്കും.

യുവതിയുടെ പരാതി അടുത്ത ജനറൽ കൗൺസിൽ യോഗം പരിശോധിക്കുമെന്ന് ബാർ കൗൺസിൽ ചെയർമാൻ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി തന്‍റെ വസ്തു കേസ് ജില്ലാ കോടതിയിലുണ്ട്. ബംഗളൂരുവിൽ സ്ഥിരതാമസമായ തനിക്ക് കേസിന്‍റെ ആവശ്യത്തിന് നിരന്തരം നാട്ടിലെത്താൻ കഴിയുമായിരുന്നില്ല.

Top