പ്രായപൂര്‍ത്തിയാകാത്ത മകനെ വാഹനമോടിപ്പിച്ചതിന് നിസാമിനെതിരെ കേസെടുക്കാം;ഐജിക്കെതിരെ മിണ്ടാട്ടമില്ല,സുരേഷ് രാജ് പുരോഹിതിനെതിരെ സേനക്കുള്ളില്‍ അമര്‍ഷം പുകയുന്നു.

പ്രായപൂര്‍ത്തിയാവാത്ത മകനെ കൊണ്ട് വാഹനമോടിച്ചാണ് നിസാമെന്ന വ്യവസായി ആദ്യം വാര്‍ത്തകളിലെത്തുന്നത്. നിസാമിന്റെ മകനെ കൊണ്ട് ഓടിച്ചത് ഫെരാരിയായിരുന്നു. ഹുങ്ക് കാണിക്കാന്‍ കോടീശ്വരന്‍ ഈ വിഡിയോ വിഡിയോവിലിട്ടു. ഉടനെ പൊലീസ് കേസെടുത്ത് നിസാമിനെ പ്രതിയുമാക്കി. പതിനെട്ട് വയസ്സ് തികയാത്ത ആര്‍ക്കും വാഹനമോടിക്കാന്‍ നിയമം അനുമതി നല്‍കുന്നില്ല. അതുകൊണ്ട് തന്നെയാണ് നിസാമിനെതിരെ കേസ് എടുത്തത്. ഇതെല്ലാം അറിയുന്ന പൊലീസ് ഇവിടെ മൗനം ദീക്ഷിക്കുന്നു. കണ്‍മുന്നില്‍ നടക്കുന്ന നിയമ ലംഘനത്തിന് എതിരെ പോലും നടപടിയില്ല.

രാമവര്‍മപുരം പൊലീസ് അക്കാദമി ഐജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അക്കാദമി ക്യാംപസിനകത്ത് ഔദ്യോഗിക സര്‍ക്കാര്‍ വാഹനം ഓടിച്ച് കളിക്കുകയാണ്. ഈ കളികണ്ട് മനസ്സുമടുത്ത പൊലീസുകാര്‍ തന്നെയാണ് വിഡിയോ പകര്‍ത്തിയത്. ഇതുസംബന്ധിച്ച് മേലുദ്യോഗസ്ഥര്‍ക്കു പൊലീസുകാര്‍ തെളിവുസഹിതം പരാതി അയച്ചു. അഞ്ചു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള മൂന്നു ദൃശ്യങ്ങളാണ് പരാതിയ്‌ക്കൊപ്പം ഉള്ളത്. ഐജി വാഹനത്തില്‍ ഇരിക്കുന്നില്ലെങ്കിലും പൊലീസ് ഡ്രൈവര്‍ വലതുവശത്തെ സീറ്റിലുണ്ട്. ഐജിയുടെ ഔദ്യോഗിക വാഹനമാണ് ദൃശ്യങ്ങളില

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതിക്ക് ഒപ്പം അയച്ച മൂന്നു വിഡിയോകളിലും വ്യത്യസ്ത വാഹനങ്ങളാണ് ഓടിക്കുന്നത്. ഒരു വിഡിയോയില്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ വാഹനമാണെങ്കില്‍ മറ്റൊന്നു പൊലീസ് അക്കാദമി ഐജിയുടേതാണ്. നേരത്തെ തൃശൂര്‍ റേഞ്ച് ഐജിയുടെ ചുമതലയും സുരേഷ് രാജ് പുരോഹിത് വഹിച്ചിരുന്നു. ഔദ്യോഗിക കൊടിയും നെയിം ബോര്‍ഡും വിഡിയോകളില്‍ കാണാം. +1 വിദ്യാര്‍ത്ഥിയാണ് ഐജിയുടെ മകന്‍. ഐജിയുടെ മകന്‍ കാണിച്ച നിയമലംഘനം വിവാദമായിട്ടും നടപടിയെടുക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് അക്കാദമിയിലെ ഔദ്യോഗിക വാഹനം പൊലീസുകാരുടെ ബന്ധുക്കള്‍ ആരെങ്കിലും ഓടിക്കുകയാണെങ്കില്‍ പ്രത്യേക അനുമതി തേടേണ്ടതുണ്ട്.

അതു സംഭവിച്ചിട്ടില്ല. ഇതിനൊപ്പമാണ് പ്രായപൂര്‍ത്തിയാകാത്തയാളാണു വാഹനമോടിച്ചിരിക്കുന്നത്. നിയമത്തെ പറ്റി എല്ലാം അറിയുന്ന ഐജിയാണ് കൂട്ടുനില്‍ക്കുന്നതും. ഐജി സഞ്ചരിക്കുന്ന സമയത്തു വളപ്പില്‍ വാഹനങ്ങളൊന്നും നിര്‍ത്തരുതെന്നും പൊലീസുകാര്‍ വഴിയരികില്‍ നില്‍ക്കരുതെന്നും ഉത്തരവിട്ട ഉദ്യോഗസ്ഥന്‍ കൂടിയാണ് സുരേഷ് രാജ് പുരോഹിത്.

Top