അളവില്‍ കൂടുതല്‍ പടക്കം വില്‍പ്പനയ്ക്കുവെച്ച എംഎല്‍എ അറസ്റ്റില്‍

mk-kannan

തൃശൂര്‍: അനുമതി ലംഘിച്ച് അളവില്‍ കൂടുതല്‍ പടക്കം കൈവശം വെച്ചതിന് തൃശൂര്‍ മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എംകെ കണ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈസന്‍സ് പരിധി കടന്ന് കൂടുതല്‍ പടക്കം വില്‍പ്പനയ്‌ക്കെത്തിച്ചതിനാണ് കണ്ണനെ അറസ്റ്റ് ചെയ്തത്.

വരാനിരിക്കുന്ന വിഷു, തൃശൂര്‍ പൂരം എന്നിവയോടനുബന്ധിച്ച് വ്യാപാരത്തിനായി നഗരത്തില്‍ തുറന്ന പടക്ക കടയിലാണ് അളവില്‍ കൂടുതല്‍ പടക്കം കണ്ടെത്തിയത്. 400 കിലോ പടക്കം സൂക്ഷിക്കുന്നതിനേ ലൈസന്‍സ് ഉള്ളൂ. എന്നാല്‍, കണ്ണന്റെ കടയില്‍ 2000കിലോ പടക്കമാണ് പോലീസ് കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലം പരവൂര്‍ ദുരന്തത്തിനുശേഷം പ്രദേശത്ത് റെയ്ഡ് തകൃതിയായി നടക്കുന്നുണ്ട്. സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കണ്ണന്‍ അറസ്റ്റിലായത്. പുറ്റിങ്ങല്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കരാറുകാരന്‍ കൂടി ഇന്ന് മരിച്ചതോടെ മരണസംഖ്യ 111 ആയി.

Top