എം.ഡി താമസിച്ചിരുന്ന ഹോട്ടലിലേക്ക് ചെല്ലാന്‍ നിര്‍ബന്ധിച്ചു, പോകാതിരുന്നപ്പോള്‍ സ്ഥലം മാറ്റി ; സിഡ്കോ എം.ഡിക്കെതിരെ ലൈംഗികാരോപണവുമായി ഉദ്യോഗസ്ഥ

പാലക്കാട്: പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോയുടെ മാനേജിംഗ് ഡയറക്ടര്‍ക്കെതിരെ ലൈംഗികാരോപണവുമായി ഉദ്യോഗസ്ഥ. മാനേജിംഗ് ഡയറക്ടര്‍ കെ.ബി.ജയകുമാറിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജൂലായ് 25മുതല്‍ 28വരെ എം.ഡി നേരിട്ടും ഫോണിലൂടെയും ആശ്രിതനായ ഉദ്യോഗസ്ഥന്‍ മുഖേനയും ലൈംഗികമായി കീഴ്‌പ്പെടുത്താനുള്ള ശ്രമിച്ചു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് എം.ഡിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

ഇന്ത്യന്‍ ശിക്ഷാനിയമം 354 (എ)(1) 4 വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ജയകുമാര്‍ എം.ഡിയായിചുമതലയേറ്റെടുത്തതിനു ശേഷം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്തു എന്നാണ് പരാതി. ശാരീരികമായി ചൂഷണംചെയ്യുക എന്നലക്ഷ്യത്തോടെ തന്നെ വശംവദയാക്കാന്‍ നിരന്തരം ശ്രമിക്കുകയും നടക്കാതെവന്നപ്പോള്‍ പ്രതികാരബുദ്ധിയോടെ തുടര്‍ച്ചയായി സ്ഥലം മാറ്റി മന:സമാധാനത്തോടെ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ തന്നെ എത്തിച്ചിരിക്കുകയാണെന്നും പരാതിക്കാരി ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എം.ഡി താമസിച്ചിരുന്ന തൃശൂരിലേയോ പാലക്കാട്ടെയോ ഹോട്ടലിലേക്ക് ചെല്ലാന്‍ നിര്‍ബന്ധിച്ചു. എം.ഡിയെ ഹോട്ടലില്‍ പോയിക്കണ്ടാല്‍ എന്റെ പ്രശ്നങ്ങളെല്ലാം പരിഹാരമുണ്ടാക്കുമെന്ന് എം.ഡിയുടെ സഹായിയായ ജീവനക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് അവധിയില്‍ പോകാന്‍ ചിലര്‍ ഉപദേശിച്ചു. ഒരു സ്ത്രീ എന്ന നിലയില്‍ സ്ഥാപനത്തിലെ എം.ഡിയോട് കലഹിച്ച് മുന്നോട്ട് പോകാനുള്ള ബുദ്ധിമുട്ടുകൊണ്ട് താന്‍ ജൂണ്‍ 30ന്റെ അവസാന സ്ഥലം മാറ്ര ഉത്തരവ് കൈപ്പറ്റിയ ശേഷം 25 ദിവസത്തെ മെഡിക്കല്‍ അവധി കഴിഞ്ഞ് ജൂലായ് 25ന് ജോലിയില്‍ പ്രവേശിച്ചു. അപ്പോഴും എം.ഡി നേരിട്ടും അല്ലാതെയും വശംവദയാക്കാന്‍ ശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥയുടെ പരാതിയില്‍ പറയുന്നു.

Top