കേരളത്തില്‍ ഏഴു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി തമിഴ്നാട് സ്വദേശി

തളിപ്പറമ്ബ: തളിപ്പറമ്ബില്‍ ഏഴു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. തമിഴ്നാട് സ്വദേശി വേലു സ്വാമി(41)യാണ് പിടിയിലായത്. ഇയാള്‍ കുട്ടിയുടെ വീടിന് സമീപത്തെ താമസക്കാരനാണ്.

ഞായറാഴ്ച ഉച്ചയോടെയാണ് കുട്ടി പീഡനത്തിനിരയായത്. പുറത്തേക്ക് പോയ മകന്‍ തിരികെ വന്നപ്പോള്‍ വസ്ത്രത്തില്‍ രക്തക്കറ കാണുകയും തുടര്‍ന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞതെന്നും മാതാവ് പറയുന്നു. കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയിലും വ്യക്തമായിട്ടുണ്ട്. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരോടും കുട്ടി പീഡന വിവരം വെളിപ്പെടുത്തിയിട്ടുണ്ട്.

Top