ഒമിക്രോൺ: ദേ​വാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ൾ​ക്ക് രാ​ത്രി​കാ​ല നി​യ​ന്ത്ര​ണത്തിൽ ഇളവില്ല; രാ​ത്രി 10നു ​മു​ൻ​പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്ത​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ൺ രോ​ഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡി​സം​ബ​ർ 30 മു​ത​ൽ ജ​നു​വ​രി 2 വ​രെ​യു​ള്ള രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം ദേ​വാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ൾ​ക്കും ബാ​ധ​ക​മെ​ന്ന് സ​ർ​ക്കാ​ർ. ക​ർ​ഫ്യു​വി​ൻറെ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ത്രി 10നു ​മു​ൻ​പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണു സ​ർ​ക്കാ​ർ നി​ല​പാ​ട്. മ​ത, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക കൂ​ടി​ച്ചേ​ര​ലു​ക​ൾ അ​നു​വ​ദി​ക്കി​ല്ല.

രാ​ത്രി​യി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ സാ​ക്ഷ്യ​പ​ത്രം ക​രു​ത​ണ​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ പു​തു​വ​ത്സ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top