പറ്റിപ്പോയി സാറേ, സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു; കൊച്ചിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് പോലീസിനോട്

കൊച്ചി : കലൂര്‍ എസ്ആര്‍എം റോഡില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പശ്ചാത്തപിച്ച ഭര്‍ത്താവ് സഞ്ജു. ‘എനിക്ക് പറ്റിപ്പോയി.. സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു…’ ഉള്ളാട്ടില്‍ വീട്ടില്‍ ഷീബയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ സഞ്ജു സുലാല്‍ സേട്ട് പോലീസിനോട് പറഞ്ഞു. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കലൂരിലെ കുടുംബവീട്ടില്‍ വെച്ച് ഷീബ വെട്ടേറ്റ് മരിച്ചത്. ആലപ്പുഴ സ്വദേശിയായ സഞ്ജു സുലാല്‍ സേട്ട് ഗള്‍ഫിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. വലിയ സന്തോഷത്തില്‍ തന്നെയായിരുന്നു സഞ്ജുവും ഷീബയും കഴിഞ്ഞിരുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇവര്‍ക്കിടയില്‍ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടെന്ന് തോന്നിയില്ലെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. അഫ്സയെയും കുടുംബത്തെയും അടുത്ത് അറിയാമെന്നും, ഒരു പ്രശ്നവും ആ വീട്ടുകാരെ കുറിച്ച് കേട്ടിട്ടില്ലെന്ന്, വാടകയ്ക്ക് വീടെടുത്ത് നല്‍കിയ റഷീദ് പറഞ്ഞു. കൊല്ലപ്പെട്ട ഷീബയെക്കുറിച്ചും നാട്ടില്‍ നല്ല അഭിപ്രായമായിരുന്നു എന്ന് റഷീദ് പറഞ്ഞു.

ഷീബയുടെ അമ്മയായ അഫ്സയ്ക്കും സഞ്ജുവിനോട് വലിയ സ്നേഹമായിരുന്നു. എന്ത് കാര്യവും മരുമകനോട് ചോദിച്ച് മാത്രമായിരുന്നു ചെയ്തിരുന്നത്. സഞ്ജു ഗള്‍ഫിലായതിനാല്‍, ഷീബയുടെ സഹോദരന്റെ മകളുടെ വിവാഹം പോലും അഫ്സ നീട്ടി വെച്ചിരുന്നു. പിന്നീട് സഞ്ജു ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വന്ന സമയത്താണ് വിവാഹം നടത്തിയത്. കൊലപാതകം നടക്കുമ്പോള്‍ സഞ്ജുവിന്റെയും ഷീബയുടെയും മൂന്ന് മക്കളും, അമ്മയെ അച്ഛന്‍ വെട്ടിക്കൊന്നതറിയാതെ ആലപ്പുഴയിലെ വീട്ടിലായിരുന്നു.

Top