ജറ്റ് എയര്‍വേസ് വിമാനം തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണി; തൃശ്ശൂര്‍ സ്വദേശി പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: ജറ്റ് എയര്‍വേസ് വിമാനം റാഞ്ചാന്‍ ശ്രമിച്ച കുറ്റത്തിന് മലയാളി അറസ്റ്റില്‍. കൊച്ചിയില്‍ നിന്ന് മുംബയിലേക്ക് പോയ വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരനാണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗീസിനെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

വിമാന തട്ടിക്കൊണ്ടു പോകുകയാണെന്ന് ക്ലിന്‍സ് പറഞ്ഞതായി സഹയാത്രക്കാരനാണ് എയര്‍ഹോസ്റ്റസിനെ അറിയിച്ചത്. ഉടന്‍ തന്നെ എയര്‍ഹോസ്റ്റസ് വിവരം പൈലറ്റിനെ അറിയിക്കുകയായിരുന്നു. പൈലറ്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ക്‌ളിന്‍സിനെ അറസ്റ്റു ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top