പുറപ്പെട്ടത് കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേയ്ക്ക്; ഇന്ന് തിരിച്ചിറങ്ങിയത് കൊച്ചിയില്‍; വിമാനത്താവളത്തില്‍ യാത്രാക്കാരുടെ പ്രതിഷേധം

കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ നിന്നും നിന്നും ഷാര്‍ജയിലേയ്ക്ക് പുറപ്പെട്ട ജറ്റ് എയര്‍വേയ്‌സ് വിമാനം ലാന്‍ഡ് ചെയ്തത് കൊച്ചിയില്‍. കഴിഞ്ഞ ദിവസം ഷാര്‍ജയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേഴ്‌സ് വിമാനം യാത്രക്കാരെ ഇറക്കാതെ കൊച്ചിയില്‍ തന്നെ തിരിച്ചെത്തി. കഴിഞ്ഞ ദിവസം പുറപ്പെട്ട വിമാനത്തിന് കനത്ത മൂടല്‍മഞ്ഞ് കാരണം ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങാനായില്ല. തുടര്‍ന്ന് കൊച്ചിയിലേക്ക് തന്നെ തിരിച്ചു വരുകയായിരുന്നു. ഇന്ന് 11.10ഓടെ കൊച്ചിയിലെത്തിയ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാതെ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.

ഇന്നലെ രാത്രി 9.30ഓടെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വിമാനം ഷാര്‍ജയിലിറക്കാന്‍ കഴിയാതെ വന്നതോടെ മസ്‌ക്കറ്റിലേക്ക് തിരിച്ച് വിട്ടിരുന്നു. തുടര്‍ന്ന് 12.30ന് മസ്‌ക്കറ്റിലെത്തിയെങ്കിലും യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കിയില്ല. പിന്നീട് ഇന്ന് രാവിലെ 7.30ന് മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്ക് തിരിച്ച് വിടുകയായിരുന്നു. എന്നാല്‍ കൊച്ചിയിലെത്തിയ വിമാനത്തില്‍ നിന്നും യാത്രക്കാരെ ബലംപ്രയോഗിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചെന്ന് പരാതിയുണ്ട്. വിമാനം എപ്പോള്‍ പുറപ്പെടും എന്ന ഉറപ്പ് ലഭിക്കാതെ പുറത്തിറങ്ങില്ലെന്ന നിലപാടിലാണ് യാത്രക്കാര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, യു.എ.ഇയിലെ പല ഭാഗത്തും അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞ് രാജ്യത്തെ കര,വ്യോമ ഗതാഗത മാര്‍ഗങ്ങള്‍ താറുമാറാക്കി. ദുബായ് വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടാന്‍ വൈകുമെന്നാണ് അറിയുന്നത്. ഇത് കൂടാതെ അബുദാബി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട എത്തിഹാദ് വിമാനങ്ങളും റദ്ദാക്കിയതായി വിവരമുണ്ട്.

Top