കൊച്ചിയിലെ കായലില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു; ശരീരങ്ങള്‍ സ്ത്രീയുടെയും പുരുഷന്റെയും; അഞ്ച് ദിവസം പഴക്കമുള്ളവയെന്ന് പൊലീസ്‌

കൊച്ചി: കൊച്ചിയിലെ കായലില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. കല്‍വാത്തി പാലത്തിന് സമീപത്ത് നിന്നാണ് ഇവ കണ്ടെത്തിയത്‌.  പുരുഷന്‍റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കൈകൾ തമ്മിൽ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു ഇവ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അഞ്ചു ദിവസങ്ങളോളം പഴക്കം മൃതദേഹത്തിനുണ്ടെന്നു കരുതുന്നു. ഇതുകൊണ്ടുതന്നെ മൃതദേഹങ്ങളുടെ മുഖം തിരിച്ചറിയാൻ സാധിക്കുന്നില്ല. മരിച്ചവരെ തിരിച്ചറിയാൻ ശ്രമങ്ങൾ തുടരുകയാണ്. പൊലീസിന്‍റെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top