10 വയസുകാരനെ വസ്ത്രം ഊരിമാറ്റി മരത്തില്‍ കെട്ടിയിട്ട് ഉറുമ്പിന്റെ കുട് ശരീരത്തിലിട്ട് അച്ഛന്റെ കൊടുംക്രൂരത

50619_1470035677

കൊച്ചി: മദ്യപാനിയായ അച്ഛന്റെ കൊടുക്രൂരതയ്ക്ക് 10വയസുകാരനായ മകന്‍ ഇരയായി. 10 വയസുകാരനെ അച്ഛന്‍ അതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഉറുമ്പിന്‍ കൂട് ശരീരത്തിലിട്ടാണ് പീഡനം. ഷര്‍ട്ടും പാന്റും ഊരിമാറ്റി കൈ രണ്ടും പുറകില്‍ കെട്ടി മരത്തില്‍ കെട്ടിയിട്ടായിരുന്നു ഉറുമ്പിന്‍ കൂട് ശരീരത്തിലിട്ടത്.

ഉറുമ്പ് പോകാതിരിക്കാന്‍ ശരീരത്തില്‍ വെള്ളമൊഴിച്ചും മൂത്രസഞ്ചിയില്‍ മര്‍ദ്ദിച്ചും പീഡിപ്പിച്ച സ്വന്തം പിതാവിനെ പൊലീസ് അറസ്റ്റ് ചെയതു. വൈപ്പിന്‍ കരയിലെ ഒരു സ്‌കൂളിലെ അഞ്ചാം ക്ലാസ്സുകാരനാണ് സ്വന്തം പിതാവിന്റെ ക്രൂരവിനോദത്തിന് ഇരയായത്. പിതാവ് ഞാറക്കല്‍ മയ്യാറ്റില്‍ വീട്ടില്‍ ജോണ്‍സണ്‍ (40) നെ ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഭര്‍ത്താവ് ജോണ്‍സണുമായി പിണങ്ങി ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിനെ തുടര്‍ന്നാണ് പിതാവില്‍നിന്ന് കുട്ടി ക്രൂരതക്ക് ഇരയായത്. ഷര്‍ട്ടും പാന്റും ഊരിക്കളഞ്ഞ് കൈ പുറകിലേക്ക് കെട്ടിയാണ് പുളിയുറുമ്പിന്റെ കൂട് ശരീരത്തിലേക്ക് ജോണ്‍സണ്‍ ഇട്ടത്. ഉറുമ്പ് ശരീരത്തില്‍നിന്നും വിട്ടു പോകാതെ പറ്റിപ്പിടിച്ചിരിക്കാനാണ് വെള്ളം ഒഴിച്ചുകൊണ്ടിരുന്നത്. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പിടിച്ച് ഞെക്കി വേദനപ്പിക്കുകയും ചെ യ്യുന്നതു പതിവുസംഭവമായിരുന്നു. വേദന കൊണ്ടു കുട്ടി വാവിട്ടു കരയുന്നതു കാണുന്നതു ജോണ്‍സണ് ഹരമായിരുന്നു.

ജോണ്‍സന്റെ മാതാപിതാക്കള്‍ക്കാകട്ടെ കുട്ടിയെ ക്രൂരതയില്‍നിന്നും രക്ഷപ്പെടുത്താന്‍ പറ്റിയിരുന്നില്ല. സ്ഥിരം മദ്യപാനിയായ ജോണ്‍സന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഭാര്യ ഒരു വര്‍ഷത്തോളമായി സ്വന്തം വീട്ടില്‍ നില്‍ക്കയാണ്. കുട്ടി പഠിക്കുന്ന സ്‌കൂളിലെത്തിയാണ് അമ്മ സ്വന്തം കുട്ടിയെ കണ്ടിരുന്നത്. അമ്മയോട് പരാതി പറഞ്ഞ കുട്ടിയുടെ അവസ്ഥ അമ്മ തന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എറണാകുളം മുക്കന്നൂരിലെ ഓര്‍ഫനേജില്‍ താമസിപ്പിച്ചിരിക്കയാണ്.

കുട്ടിയുടെ മൊഴിയെത്തുടര്‍ന്നാണ് ജോണ്‍സണെ ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയതത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. കല്‍പണിക്കാരനായ ജോണ്‍സണ്‍ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താമസം.

Top