കുവൈറ്റിലിരുന്ന് മോദിയെ ഫേസ് ബുക്കില്‍ വിമര്‍ശിച്ച യുവാവിനെ നാട്ടിലെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തു; പ്രാവാസികള്‍ സൂക്ഷിക്കുക നാട്ടിലെത്തുമ്പോള്‍ അകത്താകരുത്

ലക്‌നൗ: ഫേസ്ബുക്കിലെ പോസ്റ്റിന്റെ പേരില്‍ രാജ്യത്ത് വീണ്ടും അറസ്റ്റ്. ഇത്തവണ അറസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഹിന്ദുമതത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഉത്തര്‍പ്രദേശിലെ യുവാവാണ് അറസ്റ്റിലായത്. മോദിയെയും ഹിന്ദു മതത്തെയും മോശമായി ചിത്രീകരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്‌തെന്ന കുറ്റത്തിനാണ് യുവാവ് പിടിയിലായത്. സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവാവിനെതിരെ പൊലീസ് ചുമത്തിയ കുറ്റം.

ഉത്തര്‍പ്രദേശ് സ്വദേശി ജിഷാന്‍(27) എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ഇയാള്‍ കുവൈത്തില്‍ താമസിച്ചുവരുകയായിരുന്നു. വിവാഹത്തിനായി പത്തു മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. ഫേസ്ബുക്കില്‍ യുവാവ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം ആയിരക്കണക്കിനുപേര്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശ രാജ്യങ്ങളില്‍ ഇരുന്ന് രാജ്യത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന സന്ദേശം നല്‍കുന്നതാണ് ഈ അറസ്റ്റെന്നാണ് സര്‍ക്കാര്‍ ഇതിലൂടെ നല്‍കുന്നത്.

Top