പണവും രാഷ്ട്രീയ ശക്തിയുമുപയോഗിച്ച് ബിഷപ്പ് പോലീസിനെയും സര്‍ക്കാരിനെയും സ്വാധീനിക്കുന്നെന്ന് കന്യാസ്ത്രീ; വത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കത്തയച്ചു

കൊച്ചി: ജലന്ധര്‍ കാത്തോലിക്കാ ബിഷപ്പിനെതിരെയുള്ള പരാതിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീ വത്തിക്കാന് കത്തയച്ചു. കഴുകന്‍ കണ്ണുകളോടെയാണ് ബിഷപ്പ് കന്യാസ്ത്രീകളെ കാണുന്നത്. പണവും രാഷ്ട്രീയ ശക്തിയുമുപയോഗിച്ച് ബിഷപ്പ് പോലീസിനെയും സര്‍ക്കാരിനെയും സ്വാധീനിക്കുന്നു എന്നും കത്തില്‍ പറയുന്നു. വത്തിക്കാന്‍ പ്രതിനിധിക്കും രാജ്യത്തെ ബിഷപ്പുമാര്‍ക്കുമാണ് കത്തയച്ചത്.

മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളെയും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കെണിയില്‍പ്പെടുത്തി. ഇത് കാരണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 20 കന്യാസ്തരീകളാണ് പടിയിറങ്ങിയതെന്നും കത്തില്‍ പറയുന്നു.

Top