ഫ്രാങ്കോ ഞങ്ങളെ കൊല്ലും; മരണ ഭയത്തില്‍ കന്യാസ്ത്രികള്‍….

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യത്തിൽ ജലന്ധർ രൂപത സന്തോഷം പങ്കിടുമ്പോൾ തങ്ങൾക്കു എന്തും സംഭവിക്കുമെന്ന ഭയത്തിലാണ് കന്യാസ്ത്രീകൾ.കേരളത്തിനകത്തും പുറത്തും നിന്നാലും ഞങ്ങളെ ഉപദ്രവിക്കണമെന്നു ബിഷപ്പ് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നടന്നിരിക്കും , അദ്ദേഹത്തിന് അതിനുള്ള സ്വാധീനമുണ്ടെന്നും  മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സിസ്റ്റർ അനുപമ പറഞ്ഞു.

കേസ് അട്ടിമറിക്കുന്നതിനെ കുറിച്ച് ധാരണ ഞങ്ങൾക്കില്ലെന്നും നീതിന്യായത്തിൽ ഞങ്ങൾ വിശ്വസിക്കുന്നുഎന്നും സിസ്റ്റർ അനുപമ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു. ബിഷപ്പ് ഫ്രാൻകോ ജയിലിൽ ആയിരുന്നപ്പോൾ മലബാർ സഭയിലെ ആളുകൾ അദ്ദേഹത്തെ കാണാൻ പോയിരുന്നു. എന്നാൽ അദ്ദേഹം ലാറ്റിൻ സഭയിലാണ് ജോലിചെയ്യുന്നത്.ഞങ്ങളെ സിറോ മലബാർ സഭയിൽ നിന്ന് ആരും കാണാൻ വന്നില്ല.

ഇതൊരു ചോദ്യചിഹ്നം ആയി നിൽക്കുന്നു..ഞങ്ങൾക്ക് പുറത്ത് സുരക്ഷയുണ്ട് പക്ഷെ   സുരക്ഷഅകത്തില്ല.പുതിയ ബിഷപ്പ് ചാർജ്ജ് എടുത്തതിനു ശേഷം ഞങ്ങളോട് ആരും മാറാൻ പറഞ്ഞിട്ടില്ല.പ്രിൻസിപ്പാലായി രണ്ടുപേരെ ഇങ്ങോട്ടു വിട്ടിട്ടുണ്ട്..അത് എന്തിനാണെന്ന് അറിയില്ല.ഞങ്ങളോട് ഒന്നും സംസാരിച്ചിട്ടില്ല..നീതിന്യായ വ്യവസ്ഥ അനുസരിച്ചു മുന്നോട്ടു പോകും.സാക്ഷിമൊഴിമാറ്റാൻ സാധ്യത ഉണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മാറ്റുമെന്ന് തോന്നുന്നില്ലെന്നും പക്ഷെ സാധ്യത കാണുന്നു എന്നും സിസ്റ്റർ അനുപമ പറയുന്നു. രണ്ടാം തവണ ഹൈക്കോടതി ജാമ്യാപേക്ഷ നൽകിയപ്പോഴാണ് അനുകൂലമായി വിധിവന്നത്. പ്രോസിക്യൂഷന്റെ കാര്യമായ എതിർപ്പ് ഉണ്ടാകാതെ വന്നപ്പോഴാണ് ബിഷപ്പിന് ജാമ്യം അനുവദിച്ചത്.

കേരളത്തിൽ പ്രവേശിക്കരുതെന്നും രണ്ടാഴ്‌ച്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മുമ്പിൽ ഹാജരാകണമെന്നും പാസ്‌പോർട്ട് കോടതിയിൽ കെട്ടിവെക്കാനും  നിർദ്ദേശിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

Top