തിരുവഞ്ചൂരിനെ ഗൃഹപ്രവേശത്തിന് ക്ഷണിച്ചിരുന്നു-ശാലു മേനോന്‍

കൊച്ചി: ചലച്ചിത്രതാരം ശാലു മേനോന്‍ സോളാര്‍ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കി. താന്‍ ക്ഷണിച്ചത് അനുസരിച്ചാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് വന്നതെന്ന് ശാലു കമ്മീഷന് മുന്‍പാകെ മൊഴി നല്‍കി. തിരുവഞ്ചൂരിനെ പാലുകാച്ചലിന് ക്ഷണിച്ചിരുന്നു. അതുവഴി പോകുമ്പോള്‍ വീട്ടില്‍ കയറാമെന്ന് മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു. ചങ്ങനാശ്ശേരിയിലെ ഒരു കോണ്‍ഗ്രസ് നേതാവാണ് സെന്‍സര്‍ ബോര്‍ഡില്‍ അംഗമാകാന്‍ സഹായിച്ചതെന്നും കൊടിക്കുന്നേല്‍ സുരേഷ് എം.പി.യുടെ ഭാര്യയും അന്ന് ബോര്‍ഡില്‍ ഉണ്ടായിരുന്നെന്നും ശാലു പറഞ്ഞു.താന്‍ ബിജു രാധാകൃഷ്ണനെ വിവാഹം കഴിച്ചുവെന്ന സാക്ഷി മൊഴി നുണയാണെന്നും സോളാര്‍ തട്ടിപ്പില്‍ നിന്നുള്ള പണം ബിജു തനിക്ക് തന്നിട്ടില്ലെന്നും ശാലു മേനോന്‍ പറഞ്ഞു.

കേസില്‍പ്പെടുത്തിയതാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഒക്കെ വന്നുപോയി. അതെല്ലാം കഴിഞ്ഞു. അതിനെപ്പറ്റി കൂടുതലായൊന്നും ചിന്തിക്കാറില്ല. എല്ലാം കഴിഞ്ഞ കാര്യങ്ങളാണെന്നു’മായിരുന്നു മറുപടി.സോളാര്‍ കേസുമായി ബന്ധപ്പെട്ട് ശാലു മേനോനെ വിസ്തരിക്കണമെന്ന് വിവിധ കക്ഷികള്‍ ആവശ്യമുനന്‌യിച്ചിരുന്നു. സോളാര്‍ കമ്പനി ഇടപാടുകാരില്‍ നിന്നു പിരിച്ച തുകയുടെ ഭൂരിഭാഗവും കൈപ്പറ്റിയത് ശാലുവാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കാര്യം നേരത്തെ നടത്തിയ വിസ്താരത്തില്‍ പലരും ചൂണ്ടിക്കാട്ടിയിരുന്നു. അമ്മ കലാദേവിക്കൊപ്പമാണ് ശാലു സോളാര്‍ കമ്മീഷന് മൊഴി നല്‍കാനെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top