കൊച്ചിയില്‍ ഗ്രൂപ്പടി തുടങ്ങി ,പത്മജക്കായി ലാലി വിന്‍സെന്റ് മാറി ?

കൊച്ചി:കോണ്ഗ്രസിനെ എന്നും തോല്‍പ്പിക്കുന്നത് ഗ്രൂപ്പിസമാണ് .തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ കൊച്ചിയിലും ഗ്രൂപിസം തലപൊക്കുുന്ന സൂചനകള്‍ പുറത്തുവന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.പി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ് അറിയിച്ചു. മേയര്‍ സ്ഥാനത്തിനായുള്ള അവകാശ വാദത്തില്‍ നിന്നും പിന്മാറിയതായാണ് അറിവ് . പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ലാലി വിന്‍സന്റ് പിന്മാറിയിരിക്കുന്നത് .പത്മജാ വേണുഗോപാലിനായി മാറിക്കൊടുത്തതായി കരുതുന്നില്ലെന്നും പാര്‍ട്ടി നിര്‍ത്തുന്ന സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചരണത്തിനെത്തുമെന്നും അവര്‍ അറിയിച്ചു. നേരത്തെ കൊച്ചി മേയര്‍ സ്ഥാനത്തേക്ക് ലാലി വിന്‍സന്റ് മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു.

Top