അഞ്ച് കിലോ സ്വര്‍ണം കൊച്ചിയിലെ ഒരു ഫ്‌ളാറ്റില്‍നിന്ന് പിടികൂടി

gold

കൊച്ചി: കൊച്ചിയില്‍ വീണ്ടും സ്വര്‍ണവേട്ട വ്യാപകമാകുകയാണ്. അഞ്ച് കിലോ സ്വര്‍ണമാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. കച്ചേരിപ്പടിയിലെ ഫ്ളാറ്റില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

സംഭവത്തില്‍ ഉത്തരേന്ത്യക്കാരായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നികുതി വെട്ടിച്ച് ജ്വല്ലറികളില്‍ വിതരണം ചെയ്യാനായി മുംബൈയില്‍ നിന്ന് എത്തിച്ച സ്വര്‍ണമായിരുന്നു ഇതെന്നാണ് സൂചന. സ്വര്‍ണത്തിനൊപ്പം നാല് ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്രെയിന്‍ വഴിയാണ് സ്വര്‍ണവും പണവും മുംബൈയില്‍ നിന്ന് കേരളത്തില്‍ എത്തിച്ചത്. പ്രത്യേക ജാക്കറ്റ് ധരിച്ച് ഇതിലെ രഹസ്യ അറയിലായിരുന്നു സ്വര്‍ണവും പണവും കടത്തിയത്.

സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പൊലീസും ആദായ നികുതി വകുപ്പുദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്

Top