യൂസഫലിക്കെന്താ കൊമ്പുണ്ടോ?രവിപിള്ളക്ക് നിര്‍ത്താമെങ്കില്‍ എന്തുകൊണ്ട് യൂസഫലിക്കും പാര്‍ക്കിങ്ങ് ഫീ പിരിക്കല്‍ അവസാനിപ്പിച്ച് കൂടാ.ലുലുവിന്റെ കൊള്ളക്കെതിരെ നവമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം.എല്ലാമറിഞ്ഞിട്ടും മൗനികളായി കളമശേരി നഗരസഭ.

കൊച്ചി:നിയമവിരുദ്ധമായാണ് കൊച്ചിയില്‍ ലുലു മാള്‍ പാര്‍ക്കിങ്ങ് ഫീ പിരിക്കുന്നതെന്ന് ബോധ്യമായിട്ടും നടപടിയെടുക്കാതെ കളമശേരി നഗരസഭ ഒത്താശ ചെയ്യുന്നു.ലുലുവിന്റെ അനധികൃത പിരിവിനെതിരെ ലോക്ജനശക്തി പാര്‍ട്ടി നേതാവ് രമ ജോര്‍ജ് കണ്‍സ്യുമര്‍ കോടതിയെ സമീപിച്ചിരുന്നു.കോടതി ഇവരുടെ പരാതി കണക്കിലെടുത്ത് യൂസഫലിക്ക് നോട്ടീസും അയച്ചു.വിഷയം ഇത്ര ശക്തമായിട്ടും നടപടിയെടുക്കേണ്ട കളമശേരി നഗരസഭ ഇപ്പോഴും മൗനത്തിലാണ്.കൊല്ലത്തെ ആര്‍സി മാളില്‍ ഇത്തരത്തില്‍ അനധികൃതമായി പാര്‍ക്കിങ്ങ് ഫീ പിരിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഇടപെട്ട് നിര്‍ത്തി വപ്പിച്ചത് നാല് മാസങ്ങള്‍ക്ക് മുന്‍പ് മലയാള മനോരമ ഉള്‍പ്പെടെ വാര്‍ത്തയാക്കിയിരുന്നു.കൊല്ലത്തെ പാര്‍ക്കിങ്ങ് കൊള്ള പരമ്പര എഴുതാനും മനോരമ തയ്യാറായി.ravi pilla -n

എന്നാല്‍ യൂസഫലിയോട് ഇത്തരത്തില്‍ യാതൊരു യുദ്ധ പ്രഖ്യാപനവും നടത്താന്‍ ഞങ്ങളില്ലെന്ന നിലപാടിലാണ് മുഖ്യധാര മാധ്യമങ്ങള്‍.കൊല്ലത്തും ലുലുവിന് സമാനമായി പാര്‍ക്കിങ്ങിന് 20 രൂപയാണ് ഈടാക്കിയിരുന്നത്.മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് മാളിന്റെ നടത്തിപ്പുകാരുടെ ഈ കൊള്ള അവസാനിപ്പിച്ചത്.അന്ന് കൊല്ലം മേയറായിരുന്ന ഹണി ബെഞ്ചമിന്‍ ശക്തമായ നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിച്ചത്.കൊല്ലത്തെ ധന്യ തിയ്യറ്ററിലെ പാര്‍ക്കിങ്ങ് കൊള്ളയും അവസാനിപ്പിച്ചത് കോര്‍പ്പറേഷന്‍ തന്നെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

rama george

എന്നാല്‍ കൊച്ചിയെന്ന മഹാ നഗരത്തില്‍ എന്ത് വൃത്തികേടും ആര്‍ക്കും ചെയ്യാമെന്നതിന്റെ ദൃഷ്ടാന്ത ഉദാഹരണമാകുകയാണ് ലുലു.കളമശേരി നഗരസഭ ലുവുവിലെ ഗ്രൗണ്ട് ഫ്‌ളോര്‍ മുഴുവന്‍ പാര്‍ക്കിങ്ങിനായാണ് അനുമതി നല്‍കിയിരിക്കുന്നത്.
നഗരസഭയുടെ സീലോ സെക്രട്ടറിയുടെ ഒപ്പോ കൂടാതെ പാര്‍ക്കിങ്ങ് ഫീസ് പിരിക്കുന്നത് വ്യക്തമായ നിയമലംഘനം തന്നെയാണ്.ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ലുലുവിലെത്തുന്നത്.ഇവര്‍ തിയറ്ററില്‍ സിനിമക്ക് കയറിയാല്‍ പോലും ചുരുങ്ങിയത് രണ്ട് മണിക്കൂര്‍ കഴിയാതെ പുറത്ത് വരില്ല.ഈ കണക്കില്‍ 60 രൂപ വരെ പല വാഹന ഉടമകളില്‍ നിന്നും മാള്‍ അധികൃതര്‍ പിരിക്കുനുണ്ടെന്നാണ് ആക്ഷേപം.ലുലുവിനെ കൂടാതെ കൊച്ചിയിലെ പ്രധാനപ്പെട്ട മറ്റൊരു മാള്‍ ആയ ഒബ്രോണിലും ഇത്തരത്തില്‍ പാര്‍ക്കിങ്ങിന്റെ പേരില്‍ കൊള്ള നടത്തുന്നുണ്ടെന്നാണ് ആരോപണം.

 

കൊച്ചി നഗരത്തിലെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാന്‍ താന്‍ ഒരുങ്ങുകയാണെന്ന് രമ ജോര്‍ജ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.കൊല്ലത്ത് രവി പിള്ളയുടെ മാളിന് പാര്‍ക്കിങ്ങ് കൊള്ള നിര്‍ത്താമെങ്കില്‍ എന്ത് കൊണ്ട് യൂസഫലിയുടെ ലുലുവിന് അവസാനിപ്പിച്ചുകൂടാ എന്നാണ് അവരുടെ ചോദ്യം. എന്തായാലും മുഖ്യധാര മാധ്യമങ്ങള്‍ മുക്കിയാലും നവമാധ്യമങ്ങളില്‍ പാര്‍ക്കിങ്ങ് ഫീസ് എന്ന പേരില്‍ നടക്കുന്ന കൊള്ളക്കെതിരായി ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Top