ഹിന്ദുമുസ്ലീങ്ങള്‍ വര്‍ഗ്ഗീയവാദികളും വിഡ്ഢികളുമാണെന്ന് മാര്‍ക്കണ്ഡേയ കട്ജു

markandey_katju

ദില്ലി: ഇന്ത്യക്കാര്‍ മന്ദബുദ്ധികളാണെന്ന് പറഞ്ഞ് വിവാദമുണ്ടാക്കിയ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു വീണ്ടും പ്രശ്‌നത്തിന് തിരികൊളുത്തി. ഇസ്ലാം അനാചാരങ്ങളെപ്പറ്റി പറയുമ്പോള്‍ ഹിന്ദുക്കള്‍ കൈയ്യടിക്കുന്നു. അതുപോലെ ഹിന്ദു അനാചാരങ്ങളെപ്പറ്റി പറയുമ്പോള്‍ മുസ്ലീങ്ങളും കൈയ്യടിക്കുന്നുവെന്നും മാര്‍ക്കണ്ഡേയ കട്ജു പറയുന്നു.

ഇതൊക്കെ കാണുമ്പോള്‍ ഹിന്ദു-മുസ്ലീങ്ങള്‍ വെറും വിഡ്ഢികളാണെന്ന്് തോന്നും. ഇന്ത്യയിലെ 90ശതമാനം ഹിന്ദുമുസ്ലീങ്ങളും വര്‍ഗ്ഗീയവാദികളാണെന്നും അദ്ദേഹം ആരോപിക്കുന്നു. 90 ശതമാനം പേരും വിഡ്ഢികളെ പോലെയാണ് പെരുമാറുന്നതെന്നും മാര്‍ക്കണ്ഡേയ കട്ജു പറയുന്നു.

Top