വാട്‌സാപ്പും സ്‌കൈപ്പും ത്വലാഖ് ചൊല്ലാന്‍ വ്യാപമാക്കുന്നു; ന്യൂ ജനറേഷന്‍ കാലത്ത് വാക്കാലുള്ള മൊഴി ചൊല്ലല്‍ ദുരന്തമാകുന്നുവെന്ന് പഠനം; നിരോധിക്കണമെന്ന് മുസ്ലീം സ്ത്രീകള്‍

ന്യൂഡല്‍ഹി: ന്യൂജനറേഷന്‍ കാലത്ത് വാക്കാലുള്ള ത്വലാഖ് ചൊല്ലല്‍ ദുരന്തമായി മാറുന്നുവെന്ന് പഠനം. ഇത്തരം വിവാഹ വേര്‍പിരിയല്‍ അവസാനിപ്പിക്കണമെന്നും ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടതായും പഠനത്തില്‍ വ്യക്തമാക്കുന്നു. ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ എന്ന എന്‍ജിഒ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പഠനത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ 92 ശതമാനം പേരും മുത്വലാഖിനെ നിശിതമായി എതിര്‍ത്തു. മുത്വലാഖിന് നിരോധനം ഏര്‍പ്പെടുത്തണമെന്നും എതിര്‍പ്പുന്നയിച്ചവരില്‍ ഭൂരിഭാഗവും ആവശ്യപ്പെട്ടു.

സ്‌കൈപ്പ്, ടെക്സ്റ്റ് മെസേജുകള്‍, ഇ മെയില്‍ തുടങ്ങിയ നവമാധ്യമ സങ്കേതങ്ങള്‍ മുഖേന ത്വലാഖ് ചൊല്ലല്‍ വര്‍ധിക്കുന്നത് സമുദായത്തിനുള്ളില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതായി പഠനത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഭര്‍ത്താക്കന്‍മാര്‍ പുനര്‍വിവാഹം ചെയ്യുന്നതിനെ 91.7 ശതമാനം പേര്‍ എതിര്‍ത്തു. ദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍നിന്നുള്ളവരായിരുന്നു പഠനത്തില്‍ പങ്കെടുത്ത സ്ത്രീകളില്‍ 73 ശതമാനം പേര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവരില്‍ 55 ശതമാനം പേരും 18 വയസിനു മുമ്പ് വിവാഹിതരായവരാണ്. 82 ശതമാനം പേര്‍ സ്വന്തം പേരില്‍ ഭൂസ്വത്ത് ഇല്ലാത്തവരും 78 ശതമാനം പേര്‍ വീട്ടുജോലികള്‍ ചെയ്യുന്നവരുമാണ്. മുസ്ലിം വ്യക്തിനിയമം സ്ത്രീവിരുദ്ധമാണെന്നും പരിഷ്‌കരിക്കേണ്ട സമയം കഴിഞ്ഞെന്നുമാണ് പഠനത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ ഭൂരിഭാഗം പേരും പറഞ്ഞത്. റിപ്പോര്‍ട്ട് ദേശീയ നിയമകമ്മീഷനും വനിതാ കമ്മീഷനും സമര്‍പ്പിക്കും. നേരത്തെയും ഈ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും കാര്യമായ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടില്ല.

Top