ബാലയും അമൃതയും കുടുംബകോടതിയില്‍; കുട്ടിയെ കാണണമെന്ന ബാലയുടെ ആവശ്യം പരിഗണിക്കും

Amrutha-Suresh-Bala-family-pic

നടന്‍ ബാലയ്ക്കും പിന്നണിഗായിക അമൃതാ സുരേഷിനുമിടയില്‍ എന്താണ് സംഭവിച്ചത്. ഇരുവരും പിരിയുകയാണെന്ന വാര്‍ത്ത കേട്ടിട്ടും എന്താണ് കാരണമെന്ന് വ്യക്തമായില്ല. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അമൃതയുമായുള്ള ദാമ്പത്യം അവസാനിപ്പിക്കുന്നതായി ബാല അറിയിച്ചത്. പിന്നീട് അഞ്ച് മാസം മുമ്പ് അമൃതാ സുരേഷ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. എന്നാല്‍, മകളെ തനിക്ക് നല്‍കണമെന്നായിരുന്നു ബാലയുടെ ആവശ്യം.

കലൂര്‍ കുടുംബകോടതിയുടെ നിര്‍ദ്ദേശ പ്രകാരം ബാലയും അമൃതയും ഇന്ന് കൗണ്‍സിലിംഗിനായി ഹാജരായി. വിവാഹമോചന നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഇരുവരും ഹാജരായത്. കുഞ്ഞിനെ കാണണമെന്ന ബാലയുടെ ആവശ്യവും കോടതി ഇന്ന് പരിഗണിച്ചിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് ബാല നല്‍കി ഉപഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

hqdefault

കഴിഞ്ഞ വര്‍ഷം ജൂണിലാണ് അമൃതയുമായുള്ള ദാമ്പത്യം അവസാനിപ്പിക്കുന്തനായി ബാല അറിയിച്ചത്. ഈ വാര്‍ത്ത നിഷേധിച്ച് അമൃതാ സുരേഷ് രംഗത്ത് വന്നിരുന്നു. തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമേ നിലവിലുള്ളൂ എന്നായിരുന്നു അമൃത പ്രതികരിച്ചത്. വിവാഹമോചന നടപടികളുമായി മുന്നോട്ടുപോകുമെന്നും ജീവിതത്തില്‍ ഇനി മകള്‍ക്ക് മാത്രമാണ് പ്രാധാന്യമെന്നും ബാല അന്ന് പറഞ്ഞിരുന്നു.
2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു.

തമിഴിലെ ഡോക്യുമെന്ററി സംവിധായകനായ ജയകുമാറിന്റെയും ചെന്താമരയുടെയും മകനാണ് ബാല. ഇടപ്പള്ളി അമൃതവര്‍ഷിണിയില്‍ ട്രാവന്‍കൂര്‍ സിമന്റ് ഉദ്യോഗസ്ഥന്‍ പി.ആര്‍.സുരേഷിന്റെയും ലൈലയുടെയും മകളാണ് അമൃത. ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. അമൃതം ഗമയ എന്ന ബാന്‍ഡിനൊപ്പം സംഗീത രംഗത്ത് സജീവമാണ് അമൃത. തമിഴിലും മലയാളത്തിലുമായി അഭിനയരംഗത്തുള്ള ബാല പുലിമുരുഗനിലാണ് അവസാനമായി അഭിനയിച്ചത്. നാല് വയസ്സുള്ള അവന്തിക എന്ന മകളും അമൃതാ-ബാല ദമ്പതികള്‍ക്ക് ഉണ്ട്.

Top