ഓര്‍മശക്തി നഷ്ടപ്പെട്ടു; ആരോഗ്യസ്ഥിതി മോശം; ഒറ്റപ്പെട്ട് നടന്‍ ടി പി മാധവന്‍

സിനിമയില്‍ നിന്ന് ടി പി മാധവന്‍ അപ്രത്യക്ഷമായിട്ട് വര്‍ഷങ്ങളേറെയായി. കുടുംബം ഉപേക്ഷിച്ച അദ്ദേഹം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പത്തനാപുരത്തെ ഗാന്ധിഭവനിലാണ് താമസിക്കുന്നത്. ഇപ്പോള്‍ തീര്‍ത്തും അവശമായ അവസ്ഥ. മുന്‍പത്തേക്കാള്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായിരിക്കുകയാണ്. ഓര്‍മശക്തിയും നഷ്ടപ്പെട്ടു.

തിരുവനന്തപുരം വഴുതക്കാടാണ് ടി പി മാധവന്റെ ജന്മദേശം. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാജാകൃഷ്ണ മേനോന്‍ ഇദ്ദേഹത്തിന്റെ മകനാണ്. ജീവിതത്തില്‍ രണ്ട് പ്രാവശ്യം മാത്രമാണ് രാജാകൃഷ്ണ മേനോന്‍ അച്ഛനെ കണ്ടിട്ടുള്ളത്. അച്ഛന്‍ മോശം അവസ്ഥയില്‍ ജീവിക്കുമ്പോഴും ഒരിക്കല്‍ പോലും അദ്ദേഹത്തെ കാണാന്‍ മകന്‍ തയ്യാറായിട്ടില്ല. ജീവിതത്തിന്റെ അവസാന നിമിഷം വരെ മാധവന്‍ ചേട്ടന് ആവശ്യമായതെല്ലാം ചെയ്ത് നല്‍കുമെന്ന് ഗാന്ധി ഭവന്‍ വൈസ് ചെയര്‍മാന്‍ അമല്‍രാജ് വ്യക്തമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top