ന​ട​ൻ സ​ത്താ​ർ അന്തരിച്ചു; ക​ര​ള്‍ രോ​ഗ​ത്തി​ന് ചികിത്സയിലായിരുന്നു; അവസാനകാലത്ത് ഭാര്യ ജയഭാരതിയുടെ സാന്ത്വനം

ച​ല​ച്ചി​ത്ര ന​ട​ൻ സ​ത്താ​ർ(67) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ര​ള്‍ രോ​ഗ​ത്തി​ന് മൂ​ന്നു മാ​സ​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ചൊവ്വാഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ആ​ലു​വ പ​ടി​ഞ്ഞാ​റെ ക​ടു​ങ്ങ​ല്ലൂ​ർ ജു​മാ മ​സ്ജി​ദി​ൽ.

എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ജനിച്ച സത്താര്‍ ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയില്‍ എത്തിയത്. 1975ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1976-ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. എന്നാൽ പിന്നീട് സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലുമാണ് സത്താറിനെ ഏറെയും കണ്ടത്.  148 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

2014 ല്‍ പുറത്തിറങ്ങിയ ‘പറയാന്‍ ബാക്കിവെച്ചതാ’ണ് അവസാന സിനിമ. സമാനകാലയളവില്‍ മലയാളത്തില്‍ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താര്‍ വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. നടന്‍ കൃഷ് സത്താര്‍ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്.

മരണ സമയത്ത് ജയഭാരതിയും മകനും സത്താറിനൊപ്പം ഉണ്ടായിരുന്നു. സംസ്‌ക്കാരം ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജൂമാ മസ്ജിദില്‍ നടക്കും.

Top