അവിഹിതബന്ധം; യുവാവ് ഭാര്യയുടെ മുന്‍ ഭര്‍ത്താവിന്റെ തല അറുത്തുകൊന്നു

Murder_Kuwait

ദില്ലി: ബന്ധം ഇപ്പോഴും തുടുരുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയുടെ മുന്‍ ഭര്‍ത്താവിനെ യുവാവ് കൊന്നു. 25 കാരനായ രോഹിത് എന്ന യുവാവിന്റെ തല അറുത്തശേഷം മൃതദേഹം കത്തിക്കുകയായിരുന്നു.

രോഹിതിന്റെ മുന്‍ഭാര്യയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് മൃഗീയമായ കൊല നടത്തിയത്. ഔട്ടര്‍ ദില്ലിയിലെ മംഗള്‍പുരിയില്‍ കഴിഞ്ഞ മാസം 19 നാണ് ദാരുണമായ സംഭവം നടന്നത്. മൃതദേഹം കത്തിച്ച ശേഷം കൊലയാളികള്‍ രോഹിതിന്റെ തല ദ്വാരകയിലെ പാര്‍ക്കില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ പ്രതികളായ നാലുപേരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2013 ലാണ് രോഹിത് പ്രിയങ്കയെ വിവാഹം കഴിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇരുവരും വേര്‍പിരിഞ്ഞെന്ന് രോഹിതിന്റെ അച്ഛന്‍ അശോക് കുമാര്‍ പറഞ്ഞു. ഈ വര്‍ഷം ഏപ്രിലില്‍ പ്രിയങ്ക മുകേഷ് എന്നയാളെ വിവാഹം കഴിച്ചു. ഇയാള്‍ ഗുര്‍ഗാവോണില്‍ ഒരു സ്വകാര്യ ടാക്സി കമ്പനിയിലെ ഡ്രൈവറാണ്. എന്നാല്‍ ഭാര്യ മുന്‍ഭര്‍ത്താവുമായി ബന്ധം തുടരുന്നുണ്ടെന്ന വിവരം അറിഞ്ഞ മുകേഷ് ഇതിനെ ചൊല്ലി സ്ഥിരമായി വഴക്കിടുമായിരുന്നു. മുകേഷ് ഇത് വിലക്കിയെങ്കിലും പ്രിയങ്ക ചെവിക്കൊണ്ടില്ലെന്ന് പൊലീസ് പറഞ്ഞു.

മുകേഷ് ഇക്കാര്യം പ്രിയങ്കയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ ആനന്ദുമായി സംസാരിക്കുകയും ഇരുവരും ചേര്‍ന്ന് രോഹിതിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിനായി ഇരുവരും സുഹൃത്തുക്കളായ അഷ്റഫ്, വിജയ് എന്നിവരുടെ സഹായവും തേടി.

സംഭവത്തെ കുറിച്ച് ഡിസിപി വിക്രംജിത് സിംഗ് പറയുന്നത് ഇങ്ങനെ. പദ്ധതി പ്രകാരം പ്രതികള്‍ രോഹിതിനെ മംഗള്‍പുരിയിലേക്ക് വിളിച്ചുവരുത്തി ഒരുമിച്ചിരുന്ന് മദ്യപിച്ചു. അമിതമായി മദ്യപിച്ച രോഹിതുമായി ഇവര്‍ ഗുര്‍ഗാവോണിലേക്ക് പോയി. ദ്വാരക-ഗുര്‍ഗാവോണ്‍ എക്സ്പ്രസ് പാതയില്‍ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തി. രോഹിത് കാറില്‍ നിന്നും പുറത്തിറങ്ങിയ സമയം വിജയ് പിന്നില്‍ നിന്നും കഴുത്ത് ഞെരിച്ച് ബോധരഹിതനാക്കി. തുടര്‍ന്ന് തല അറത്തുമാറ്റിയ ശേഷം ശരീരം റോഡുവക്കില്‍ ഇട്ട് കത്തിച്ചു. തല ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ദ്വാരകയിലെ പാര്‍ക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.

Top