മുസ്ലീം വിമുക്ത ഇന്ത്യയല്ല; എല്ലാവര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ; സ്വാധ്വി പ്രാചിക്കെതിരെ രാഹുല്‍ ഈശ്വര്‍ കേസ് കൊടുത്തു

rahul-easwar

രുവനന്തപുരം: കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം നേടിക്കഴിഞ്ഞു. ഇനി മുസ്ലീം മുക്ത ഇന്ത്യയാണ് വേണ്ടതെന്ന ിഎച്ച്പി നേതാവ് സ്വാധ്വി പ്രാചിക്കെതിരെ ബിജെപി അനുഭാവിയായ രാഹുല്‍ ഈശ്വര്‍. സ്വാധ്വി പ്രാചിക്കെതിരെ കേസ് കൊടുത്തെന്നാണ് രാഹുല്‍ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പോലീസ് കമ്മീഷണറുമായി വിശദമായ ചര്‍ച്ച നടത്തിയതായും കോടതിയിലേക്ക് നീങ്ങുന്നതായും രാഹുല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഞാന്‍ ഒരു ഹിന്ദു ആണ്, ഇന്ത്യന്‍ ആണ്. ഇന്ത്യയിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും, ഒരു വിശ്വാസവും ഇല്ലാത്തവരും എന്റെ സഹോദരി സഹോദരന്മാര്‍ ആണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും മുസ്ലിം ജനത ഉള്ള രാജ്യമാണ് ഇന്ത്യ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവരുടെ താല്പര്യം, അവരുടെ വിശ്വാസം എല്ലാം എന്റെ ഉത്തരവാദിത്വം കൂടിയാണെന്നും രാഹുല്‍ വ്യക്തമാക്കുന്നു. മുസ്ലിം വിമുക്ത ഇന്ത്യയല്ല, ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും പൂര്‍ണ സ്വാതന്ത്രൃം ലഭിക്കുന്ന ഇന്ത്യയാണ് വേണ്ടതെന്നും രാഹുല്‍ പറയുന്നു.

Top