ആടുതോമയുടെ ലോറി വീണ്ടുമെത്തി; ഭദ്രന്റെ മകന്റെ വിവാഹം കെങ്കേമമായി; ചിത്രങ്ങളും വീഡിയോയും

സ്ഫടികം സിനിമയിലൂടെ ആടുതോമയെന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെ സൃഷ്ടിച്ച് പ്രേക്ഷകമനസില്‍ എക്കാലവും ഇടംനേടിക്കൊടുത്ത ഹിറ്റ് സംവിധായകന്‍ ഭദ്രന്‍ മാട്ടേലിന്റെ സ്ഫടികം ലോറി വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ക്കൂടി കഥാപാത്രമായി. ഭദ്രന്‍ മാട്ടേലിന്റെ മകന്‍ ജെറി ഭദ്രന്റെയും എറണാകുളം കമ്പക്കാലുങ്കല്‍ ഏബ്രഹാമിന്റെ മകള്‍ സൈറയുടെയും ഇന്നലെ നടന്ന വിവാഹത്തിലാണ് സ്ഫടികം സിനിമയിലെ ലോറി കഥാപാത്രമായത്. ഇന്നലെ ഉച്ചകഴിഞ്ഞ് പാലാ കത്തീഡ്രലില്‍ നടന്ന വിവാഹത്തിനുശേഷം പാലാ സെന്റ് തോമസ് കോളജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന റിസപ്ഷനില്‍ പങ്കെടുക്കാന്‍ വധൂവരന്മാര്‍ എത്തിയത് സ്ഫടികം സിനിമയിലെ അതേ ടാറ്റ 1210 എസ്.ഇ. ലോറിയിലാണ്.

 

Top