ഇത്രയും ചൂടൻ ഗാനം കണ്ടിട്ടില്ലെന്ന് രാം ഗോപാൽ വർമ്മ; റോമാൻ്റിക്കിൻ്റെ പോസ്റ്റ് വിവാദത്തിലേക്ക്

അനില്‍ പദൂരി സംവിധാനം ചെയ്യുന്ന തെലുങ്കു ചിത്രം റൊമാന്റികിന്റെ പോസ്റ്റര്‍ ചര്‍ച്ചയാകുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മ പങ്കുവച്ചതോടെ വിവാദത്തിന് വഴിതെളിയിച്ചിരിക്കുകയാണ്. അർദ്ധനഗ്‌നയായി നായകനെ ആലിംഗനം ചെയ്യുന്ന നായികയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

അർധഗ്‌നയായ നായികയുടെ ദൃശ്യം ഉൾപ്പെടുത്തിയ പോസ്റ്ററിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഫസ്റ്റ് ലുക്കിനൊപ്പം വന്ന ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയുടെ കമന്റും ശ്രദ്ധേയമാണ്. കഴിഞ്ഞ രാത്രി റൊമാന്റിക്കിലെ ഗാനം കാണാൻ ഇടയായെന്നും ഇത്രയും റൊമാന്റിക്കായ ചൂടൻ ഗാനം അടുത്തെങ്ങും കണ്ടിട്ടില്ലെന്നും രാം ഗോപാൽ വർമ്മ പറയുന്നു.

യുവതാരങ്ങളായ ആകാശ് പുരി, ക്രിതിക ശർമ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. അനിൽ പദൂരിയാണ് ചിത്രത്തിന്റെ സംവിധായകൻ.പുരി ജഗന്നാഥ്, നടി ചാർമി കൗർ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോവ, മുംബൈ എന്നിവിടങ്ങളിലായി സിനിമയുടെ രണ്ടു ഷെഡ്യൂളുകൾ ചിത്രീകരിച്ചു. സുനിൽ കശ്യപാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം- നരേഷ്.

 

Top