മര്യാദയ്ക്ക് ഫോൺ കൊടുക്കാൻ കോടതി, സ്വകാര്യ സംഭാഷണങ്ങള്‍ ഫോണിലുണ്ടെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. ഫോണ്‍ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ചോദിച്ചു. ഫോണ്‍ കൈമാറാത്തത് ശരിയായ നടപടിക്രമം അല്ലെന്നും ജസ്റ്റിസ് പി.ജെ ഗോപിനാഥ് ചൂണ്ടിക്കാട്ടി.ഫോണ്‍ കൈമാറാത്തതിന്റെ കാരണങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു.
ഗൂഡാലോചന നടന്നുവെന്ന് പറയുന്ന കാലത്തെ ഫോണുകള്‍ അല്ല അന്വേഷണസംഘം ചോദിച്ചിരിക്കുന്നത് എന്നാണ് പ്രധാന വാദം.

തന്റെ സ്വകാര്യത സംരക്ഷിക്കണമെന്ന് ദിലീപ് പറഞ്ഞു. ഫോണ്‍ ഫൊറന്‍സിക് പരിശോധന കഴിഞ്ഞ് ലഭിക്കാന്‍ ഒരാഴ്ചയെടുക്കും എന്നും ഫോണിലെ ഡേറ്റ ശേഖരിക്കാനാണ് അന്വേണസംഘം ശ്രമിക്കുന്നത് എന്നും ദിലീപ് പറഞ്ഞു. തന്റെ സ്വകാര്യ സംഭാഷണങ്ങള്‍ ഫോണിലുണ്ട് എന്നും മുന്‍ ഭാര്യയോട് ഉള്‍പ്പെടെ സംസാരിച്ചതിന്റെ വിവരങ്ങള്‍ ഫോണില്‍ ഉണ്ടെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top