റിങ്ങിലെ പ്രണയത്തിന് ഗുഡ്‌ബൈ! ജോണ്‍ സീനയും നിക്കി ബെല്ലയും വേര്‍പിരിയുന്നു…  

റെസ്ലിങ് സൂപ്പര്‍ താരവും ഹോളിവുഡ് നടനുമായ ജോണ്‍ സീനയും നടി നിക്കി ബെല്ലയും വേര്‍പിരിയുന്നു. ആറ് വര്‍ഷത്തെ പ്രണയജീവിതത്തിനൊടുവിലാണ് ഇരുവരുടേയും വേര്‍പിരിയല്‍. ആറ് വര്‍ഷമായി പ്രണയത്തിലായിരുന്ന നിക്കിയോട് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 2 ആം തീയതി റെസില്‍മാനിയ 33 ആം സീസണിന്റെ വേദിയില്‍ റെസ്ലിങ് റിങ്ങിന് അകത്തുവച്ചാണ് ജോണ്‍ സീന വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അന്ന് വിവാഹനിശ്ചയ മോതിരവും അണിയിച്ചു. വിവാഹ നിശ്ചയം റദ്ദാക്കിയതായി ജോണ് സീന അറിയിച്ചതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീരുമാനം ബുദ്ധിമുട്ടേറിയതാണെങ്കിലും ഇരുവരും ചേര്‍ന്നെടുത്തതാണെന്ന് ജോണ്‍ സീന പ്രസ്താവനയില്‍ അറിയിച്ചു. ഈ അവസരത്തില്‍ തങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും ഇരുവരും അറിയിച്ചു. 2012ലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് റെസല്‍മാനിയയിലെ 65,000 കാണികളെ സാക്ഷിയാക്കി സീന നിക്കിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. നിക്കി ഇത് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. വിവാഹം ചെയ്യാമെങ്കിലും കുഞ്ഞ് വേണ്ടെന്ന സീനയുടെ നിലപാടും ഇരുവരുടേയും ബന്ധത്തെ പ്രതികൂലമായി ബാധിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. 33 വയസുകാരിയായ നിക്കി ബെല്ല റെസ്ലിങ് താരവും മോഡലും ആണ്. ”ഞാന്‍ നിന്നെ വിവാഹം ചെയ്യാന്‍ വളരേയധികം ആഗ്രഹിക്കുന്നു, എന്നാല്‍ അതിന്റെ അര്‍ത്ഥം ഞാന്‍ ഒരു കുഞ്ഞിന്റെ അച്ഛന്‍ ആകാന്‍ ആഗ്രഹിക്കുന്നു എന്നല്ല, അങ്ങിനെ നീ കരുതുകയും ചെയ്യരുത്.” ജോണിന്റെ ഈ ആവശ്യം നിക്കിയെ വിവാഹത്തെ കുറിച്ച് വീണ്ടും ചിന്തിക്കാന്‍ പ്രേരിപ്പിച്ചെന്നും വിവരമുണ്ട്. കഴിഞ്ഞ വര്‍ഷം എതിരാളികളായ മിസിനോടും മേരീസിനോടുമുള്ള മിക്‌സഡ് മത്സരത്തിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് മുട്ടുകാലില്‍ ഇരുന്ന് സീന ബെല്ലയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. കൈയില്‍ സൂക്ഷിച്ചിരുന്ന മോതിരം ബെല്ലയ്ക്ക് നീട്ടി, സമ്മതമെന്നോണം ബെല്ല ജോണ്‍ സീനയെ ചുംബിക്കുകയും ചെയ്തു. ബെല്ലയുടെ വിരലില്‍ മോതിരം അണിയിച്ച സീന അവരെ ആലിംഗനം ചെയ്യുകയും ചെയ്തു. ബെല്ലയോട് താന്‍ നേരത്തേ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നതായി ജോണ്‍ സിന പറഞ്ഞു. എന്നാല്‍ ഏറ്റവും വലിയ വേദിയില്‍വെച്ചായിരിക്കണം ഔദ്യോഗികമായി വിവാഹാഭ്യര്‍ത്ഥന നടത്തേണ്ടതെന്ന് കരുതിയാണ് കാത്തിരുന്നത്. ഒരു തവണ കൂടി ബെല്ല സമ്മതമാണെന്ന് പറയേണമെന്ന ആഗ്രഹം തനിക്ക് ഉണ്ടായിരുന്നതായും സിന വെളിപ്പെടുത്തി. ബാല്യകാല സഖിയായ എലിസബത്ത് ഹബേര്‍ദയെ വിവാഹമോചനം ചെയ്ത സീന 2012 തൊട്ട് ബെല്ലയുമായി പ്രണയത്തിലായിരുന്നു. റസ്ലിങ് സൂപ്പര്‍സ്റ്റായ ജോണ്‍ സീന ഹോളിവുഡ് താരം കൂടിയാണ്. ദ് മറൈന്‍, 12 റൗണ്ട്‌സ് എന്നീ ചിത്രങ്ങളില്‍ അദ്ദേഹം നായകനായി എത്തിയിട്ടുണ്ട്. ആനിമേഷന്‍ സിനിമകളിലും ശബ്ദസാനിധ്യമായും അദ്ദേഹം എത്താറുണ്ട്.

Top