എനിക്കായി നീ എപ്പോഴും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; ജെയ് അഞ്ജലിക്ക് ട്വീറ്റ് ചെയ്തതിങ്ങനെ; ഇരുവരും പ്രണയത്തില്‍

Jai-and-Anjali-love-couple

തെന്നിന്ത്യന്‍ താരം അഞ്ജലിയും ജെയ്യും പ്രണയത്തിലാണെന്ന വാര്‍ത്ത പരക്കുന്നു. ഇരുവരുടെയും ട്വീറ്റാണ് ഇത്തരമൊരു ഗോസിപ്പിന് പിന്നില്‍. പ്രണയ വാര്‍ത്തയോട് ഇരുവരും നിഷേധിക്കുകയാണുണ്ടായത്. എങ്കെയും എപ്പോതും ഹിറ്റായതിന് ശേഷം ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നിരുന്നു. അഞ്ജലിയുടെ പിറന്നാള്‍ ദിനത്തില്‍ ജെയ്യുടെ ആശംസയാണ് വീണ്ടും ഗോസിപ്പുയരാന്‍ കാരണമായത്.

ജൂണ്‍ 16ന് അഞ്ജലിക്ക് ജെയ് ട്വിറ്ററില്‍ ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. ഇത് തന്റെ ഏറ്റവും സന്തോഷകരമായ പിറന്നാള്‍ ആണെന്നും എപ്പോഴും എനിക്കായി നീ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുമെന്നുമായിരുന്നു ട്വീറ്റിന് അഞ്ജലി നല്‍കിയ മറുപടി.

52780077

മാത്രമല്ല, നവാഗതനായ സിനിഷ് സിനിഷ് സംവിധാനം ചെയ്യുന്ന പുതിയ ഹൊറര്‍ ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ ആറിന് ആരംഭിക്കും. ഒരു ഐടി പ്രൊഫഷണലായാണ് അഞ്ജലി ചിത്രത്തില്‍ അഭിനയിക്കുന്നത്. ജയ് ആദ്യമായിട്ടാണ് ഒരു ഹൊറര്‍ സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ മൂന്നു ലുക്കിലാണ് ജയ് എത്തുന്നത്. 1989 പശ്ചാത്തലത്തിലുള്ള ഒരു പിരീഡ് ലുക്കും അതില്‍ ഉള്‍പ്പെടും. ജനനി അയ്യരായിരിക്കും ചിത്രത്തിലെ മറ്റൊരു നായികയെന്നും വാര്‍ത്തകളുണ്ട്

Top