കെആര്‍കെ മമ്മൂട്ടിക്കെതിരെ; ആ സി ഗ്രേഡ് നടനെ അറിയില്ലെന്ന് ട്വീറ്റ്

ലാലേട്ടനെയും ബാഹുബലിയെയും നിശിതമായി വിമര്‍ശിച്ച് ആരാധകരുടെ പൊങ്കാല ഏറ്റുവാങ്ങിയ കെആര്‍കെ ഇപ്പോള്‍ മമ്മൂട്ടിക്ക് നേരേ തിരിയുന്നു. മമ്മൂട്ടി എന്ന സി ഗ്രേഡ് നടനെ തനിക്കറിയില്ലെന്ന് കെആര്‍കെ ട്വീറ്റ് ചെയ്തു. മോഹന്‍ലാലിനെ വിമര്‍ശിക്കാന്‍ മമ്മൂട്ടി പണം തന്നോ എന്ന് ചിലര്‍ തന്നോട് ചോദിച്ചെന്നും ആരാണ് ആ സി ഗ്രേഡ് ആക്ടര്‍ എന്ന് പോലും തനിക്കറിയില്ലെന്നും കെആര്‍കെ ട്വീറ്റില്‍ കുറിച്ചു.

krk3

ഭീമനായി അഭിനയിക്കുന്ന മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ചാണ് കെ.ആര്‍.കെ ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. മോഹന്‍ലാലിന് അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് മോഹന്‍ലാല്‍ ആരാധകരും മമ്മൂട്ടി ആരാധകരും കെ.ആര്‍.കെയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോഹന്‍ലാലിനെ പരമാവധി അധിക്ഷേപിച്ചതിലൂടെ ട്വിറ്ററില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടിയ കെ.ആര്‍.കെ പിന്നീട് മോഹന്‍ലാലിനോട് മാപ്പ് പറഞ്ഞിരുന്നു. മോഹന്‍ലാല്‍ സൂപ്പര്‍താരമാണെന്ന് അറിഞ്ഞില്ലെന്നും മാപ്പ് പറയുന്നുവെന്നും കെ.ആര്‍.കെ ട്വീറ്റ് ചെയ്തിരുന്നു. ഏതായാലും മമ്മൂട്ടിയെ അധിക്ഷേപിച്ചതിനെതിരെയും മലയാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

Top