എങ്ങും ചുവപ്പ് കോട്ട; അഞ്ച് ജില്ലകളില്‍ ഇടതു തരംഗം; കോട്ടയം യുഡിഎഫ് തൂത്തുവാരുന്നു; പലയിടങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം

Image-for-Communism-in-Kerala

തിരുവനന്തപുരം: വോട്ടെണ്ണല്‍ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കേരളം എങ്ങോട്ടെന്നുള്ള ഉത്തരം ഏകദേശം ഉറപ്പായി. അഞ്ചിടങ്ങളില്‍ ഇതിനോടകം ഇടത് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ബാക്കിയിടങ്ങളില്‍ വലതും ഇടതും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കണ്ണൂരും തൃശൂരും കൊല്ലവും പാലക്കാടും ആലപ്പുഴയും ഇടതാണ് ലീഡ് ചെയ്തത്.

യുഡിഎഫ് കോട്ടയായ തൃശൂര്‍ തകര്‍ന്നതിനൊപ്പം തിരുവനന്തപുരത്തും മുന്നേറാനായില്ല. കോട്ടയം കാക്കാനായത് മാത്രമാണ് പ്രതീക്ഷ. മലപ്പുറത്തും പ്രതീക്ഷിച്ച മുന്നേറ്റമില്ല. ബിജെപിയുടെ ഒ രാജാഗോപാല്‍ ആദ്യം മുതല്‍ തന്നെ ലീഡ് ചെയ്യുന്നുണ്ട്. പാലക്കാട് ശോഭാ സുരേന്ദ്രന്‍ ആദ്യം മുന്നിലെത്തി. കാസര്‍ഗോഡും മഞ്ചേശ്വരത്തും ലീഡ് മാറി മറിയുകയാണ്. ഇവിടെയെല്ലാം ബിജെപിക്ക് ജയിക്കാന്‍ സാധ്യതയുണ്ട്. എങ്കിലും നേമത്ത് മാത്രമാണ് നല്ല സാധ്യത. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ശക്തമായ ത്രികോണ മത്സരമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃശൂരില്‍ 13 സീറ്റുകളിലും ഇടതിനാണ് മുന്‍തൂക്കം. കൊല്ലത്തും ഇടതു പക്ഷം തൂത്തുവാരുകയാണ്. പത്തില്‍ 9 ഇടത്തും വ്യക്തമായ മുന്‍തൂക്കമുണ്ട്. കോഴിക്കോട് ഒപ്പത്തിനൊപ്പമാണ് മത്സരം. ആറ് സീറ്റുകള്‍ വീതം മുന്നിട്ട് നില്‍ക്കുന്നു. തിരുവനന്തപുരത്ത് ലീഡ് മാറി മറിയുകയാണ്. പക്ഷേ മുന്‍തൂക്കം ഇടതിന് തന്നെയാണ്. തിരുവനന്തപുരം പിടിക്കുന്നവര്‍ക്ക് നിയമസഭയില്‍ ഭൂരിപക്ഷം എന്ന പതിവാണുള്ളത്.

ഈ ചരിത്രവും ഇടതുപക്ഷത്തിന് അനുകൂലമാണ്. ആലപ്പുഴയില്‍ ഒന്‍പതില്‍ എട്ടിലും ഇടത് മുന്നേറ്റമാണഅ. അങ്ങനെ വലിയ ഭൂരിപക്ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. കോട്ടയത്ത് മാത്രമാണ് യുഡിഎഫ് മുന്നേറ്റം. അപ്പോഴും പൂഞ്ഞാറില്‍ സ്വതന്ത്രനായ പിസി ജോര്‍ജ് മുന്നിലെത്തി. വ്യക്തമായ ലീഡ് പിസി ജോര്‍ജ് നേടിയിട്ടുണ്ട്.

Top