‘മുസ്ലിമല്ലാതായാല്‍ അവര്‍ എന്നെ കൊല്ലും’.ഞാന്‍ ശ്രീകൃഷ്ണ നാമം ജപിക്കാറുണ്ട്. കൃഷ്ണന്‍ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്ന് മാധവിക്കുട്ടി പറഞ്ഞിരുന്നു .മതംമാറ്റിയത് 10 ലക്ഷം ഡോളറിന്.ലീഗ് നേതാവിൻ്റെ ക്രൂരത!!

കൊച്ചി:എഴുത്തുകാരി മാധവിക്കുട്ടിയെ മതപരിവര്‍ത്തനം നടത്തിയ മുസ്ലിം ലീഗ് നേതാവിന് സൗദി അറേബ്യയിലെ ഒരു സംഘടന പത്തുലക്ഷം ഡോളര്‍ നല്‍കിയെന്ന തന്റെ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി എ.പി.അഹമ്മദ് പറഞ്ഞു. മതംമാറ്റിയത് മുസ്ലിം ലീഗ് നേതാവും മതപ്രഭാഷകനുമായ സമദാനിയാണെന്നും വിവാഹം കഴിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് മാധവിക്കുട്ടിയെ സമദാനി പര്‍ദ്ദയ്ക്കുള്ളിലാക്കിയതെന്നും പുസ്തകം പറയുന്നു. മാധവിക്കുട്ടിയുടെ സുഹൃത്തും കാനഡ സ്വദേശിനിയുമായ മെറിലി വെയ്‌ബോഡിന്റെ ‘പ്രണയത്തിന്റെ രാജകുമാരി’ എന്ന പുസ്തകമാണ് മാധവിക്കുട്ടിയുടെ മതംമാറ്റം വീണ്ടും ചര്‍ച്ചയാക്കുന്നത്.

”ഇന്നേക്ക് പന്ത്രണ്ടാം ദിവസം നമ്മള്‍ വിവാഹിതരാകും. അതിനുമുമ്പ് നിങ്ങള്‍ ഇസ്ലാമാകണം. താങ്കള്‍ ദല്‍ഹിയില്‍ എന്റെ ദല്‍ഹി ഭാര്യയായി താമസിക്കും”. സമദാനിയുടെ ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മാധവിക്കുട്ടി മതംമാറിയതെന്ന് പുസ്തകം പറയുന്നു.

സമദാനിയെ സാദിഖ് അലി എന്നാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. സാദിഖ് അലിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മാധവിക്കുട്ടി പറഞ്ഞതായി മെറിലി രേഖപ്പെടുത്തുന്നതിങ്ങനെ: ”എന്റെ കാല്‍ക്കല്‍ അയാളിരുന്നു. സുന്ദരനാണയാള്‍. വലിയ സദസ്സുകളെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന സുവിശേഷ പ്രസംഗങ്ങള്‍ ചെയ്യാന്‍ അയാള്‍ക്കാകും. അഞ്ചുമണിക്കൂര്‍ വരെ നീളും അയാളുടെ പ്രസംഗങ്ങള്‍.” കൂടിക്കാഴ്ചക്ക് ശേഷം വീട്ടിലെത്തി ഉടന്‍ സാദിഖ് അലി മാധവിക്കുട്ടിയെ വിളിച്ചു. പിന്നെ എട്ടു ദിവസം തുടര്‍ച്ചയായി, എല്ലാ രാത്രിയിലും അയാള്‍ വിളിച്ചു. ഓരോ തവണ വിളിച്ചപ്പോഴും പ്രണയത്തെക്കുറിച്ചുള്ള ഉറുദു കവിതകള്‍ ചൊല്ലി. സാദിഖ് അലിക്ക് രണ്ട് ഭാര്യമാരുണ്ട്. ഒരു മുസ്ലിം എന്ന നിലയില്‍ നാലു ഭാര്യമാര്‍ വരെയാകാം. അദ്ദേഹം കമലയെ തന്റെ നാട്ടിന്‍ പുറത്തെ വീട്ടില്‍ താമസിക്കുവാന്‍ ക്ഷണിച്ചു. ഒരു മാസത്തെ തുടര്‍ച്ചയായ, അഗാധമായ ബന്ധത്തിനുശേഷം കമല അയാളുമൊത്ത് പ്രണയത്തിലായിരുന്നു. അതിനാല്‍ ക്ഷണം സ്വീകരിച്ചു. അവിടെവെച്ച് അവര്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ടു. ”ഞാന്‍ മലീമസപ്പെട്ടിരിക്കുന്നു”. കമല പറഞ്ഞു. അപ്പോഴാണ് മതംമാറിയാല്‍ വിവാഹം കഴിക്കാമെന്ന് അയാള്‍ ഉറപ്പ് നല്‍കുന്നതും കമല മുസ്ലിമാകുന്നതും. എന്നാല്‍ ഇത് വിവാദമായതോടെ സാദിഖ് അലി ഒളിവില്‍പ്പോയി- പുസ്തകം പറയുന്നു.

മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനം അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നതില്‍ തര്‍ക്കമില്ല. മതപ്രബോധനത്തിന്റെ പേരില്‍ മതപരിവര്‍ത്തനത്തിനായി വിദേശരാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യയിലേക്ക് ഫണ്ട് വരുന്നുണ്ട്. പ്രസിദ്ധരായ വ്യക്തികളെ മതപരിവര്‍ത്തനം നടത്തിയാല്‍ വലിയ തുകയ്ക്ക് വിറ്റു പോകുന്നതാണ് മാധവിക്കുട്ടിയുടെ കാര്യത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിവാഹത്തില്‍ നിന്നും പിന്മാറിയെങ്കിലും മാധവിക്കുട്ടിക്ക് സാദിഖ് അലിയോടുള്ള പ്രണയം അവസാനിച്ചിരുന്നില്ല. വാര്‍ത്തകള്‍ പ്രചരിച്ചതോടെ അയാളുടെ ഭാര്യമാര്‍ മാധവിക്കുട്ടിയെ വിളിച്ച് ശകാരിക്കാറുണ്ടായിരുന്നു. ”അയാളുടെ ഭാര്യ എന്നെ ശകാരിക്കുന്നത് കേട്ട് എനിക്ക് മടുത്തു. വല്ലാത്ത ഒരു പെണ്ണ് തന്നെ”. മാധവിക്കുട്ടി പരിതപിക്കുന്നു. മതംമാറ്റം ആസൂത്രിതമായിരുന്നുവെന്ന് മാധവിക്കുട്ടിയുടെ സുഹൃത്ത് വെളിപ്പെടുത്തുന്നതും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ”സാദിഖ് അലിയെ ചോദ്യം ചെയ്തിരിക്കുന്നു. കമലയെ മതംമാറ്റിക്കുന്നതിനായി ഒരു ദശലക്ഷം ഡോളര്‍ സൗദി അറേബ്യയില്‍ നിന്നും കൈപ്പറ്റിയതായി അയാള്‍ സമ്മതിച്ചിരിക്കുന്നു”വെന്ന് ഒരു സുഹൃത്ത് മെറിലിയോട് പറയുന്നു.

എന്തിനാണ് മതംമാറിയതെന്ന ആരാധകരുടെ ചോദ്യത്തിന് ”ഞാന്‍ എന്തൊക്കെ എഴുതി എന്നറിയില്ലേ. പ്രണയത്തിനായല്ലാതെ മറ്റെന്തിന് ഞാന്‍ അത് ചെയ്യും” എന്നാണ് മാധവിക്കുട്ടി തിരിച്ച് ചോദിക്കുന്നത്. മതംമാറ്റത്തിന്റെ നിരര്‍ത്ഥകത ബോധ്യപ്പെട്ട അവസാന നാളുകളില്‍ ഡോ. ഹുസൈന്‍ എന്നൊരാളും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതായി പുസ്തകം വിശദീകരിക്കുന്നു. മെറിലിയുടെ ‘ദ ലൗ ക്വീന്‍ ഓഫ് മലബാര്‍’ എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷയാണ് ‘പ്രണയത്തിന്റെ രാജകുമാരി’. ഗ്രീന്‍ ബുക്‌സാണ് പ്രസാധകര്‍.

‘മുസ്ലിമല്ലാതായാല്‍ അവര്‍ എന്നെ കൊല്ലും’

തെറ്റിദ്ധരിപ്പിച്ച് മതംമാറ്റപ്പെട്ടതിന്റെ നിരാശയും മാധവിക്കുട്ടി മെറിലിനോട് പങ്കുവെക്കുന്നുണ്ട്. ”ഇപ്പോള്‍ കമല ഇസ്ലാം മതം ഉപേക്ഷിക്കുകയാണെങ്കില്‍ എന്ത് സംഭവിക്കും”. ഞാന്‍ ചോദിച്ചു. ”അവര്‍ എന്നെ കൊല്ലും”. വളച്ചുകെട്ടില്ലാതെ കമല പറഞ്ഞു.

മതംമാറ്റപ്പെട്ട മാധവിക്കുട്ടിയോടൊപ്പം സുരക്ഷക്കെന്ന പേരില്‍ തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സദാസമയവും ഉണ്ടായിരുന്നു. മുസ്ലിം ലീഗുള്‍പ്പെടെയുള്ള സംഘടനകള്‍ മത്സരിച്ച് ആരോഗ്യം പോലും കണക്കിലെടുക്കാതെ പ്രസംഗിക്കാന്‍ എല്ലായിടത്തും എത്തിച്ചു. ലീഗിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്‍പ് തങ്ങളുടെ പരിപാടിക്കെത്തണമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവ് മാധവിക്കുട്ടിയെ ഭീഷണിപ്പെടുത്തുന്നതും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഇതിന് ശേഷം കമല പറയുന്നു. ”വല്ലാത്ത സമ്മര്‍ദ്ദം. എനിക്ക് മരിച്ചാല്‍ കൊള്ളാമെന്നായി. എന്തൊരു ദയനീയമായ അവസ്ഥ. ആരാണവര്‍ എന്ന മെറിലിന്റെ ചോദ്യത്തിന് ”തീവ്രവാദികള്‍, അവര്‍ കൊല്ലും” എന്നായിരുന്നു മാധവിക്കുട്ടിയുടെ മറുപടി.

മടങ്ങിപ്പോകണമെന്ന ആഗ്രഹവും അവരുടെ വാക്കുകളിലുള്ളതായി കാണാം. ”ചിലപ്പോഴൊക്കെ ഞാന്‍ ശ്രീകൃഷ്ണ നാമം ജപിക്കാറുണ്ട്. കൃഷ്ണന്‍ ഇപ്പോഴും എന്നോടൊപ്പമുണ്ട്”. ഒരു ഘട്ടത്തില്‍ അവര്‍ പറയുന്നു. ഒരു മാധ്യമപ്രവര്‍ത്തകനോട് ”ഞാന്‍ എന്റെ പര്‍ദ്ദ വലിച്ചെറിഞ്ഞിരിക്കുന്നു”വെന്ന് മാധവിക്കുട്ടി പറഞ്ഞത് വിവാദമായതും പുസ്തകം ഓര്‍മ്മിപ്പിക്കുന്നു. ”പറഞ്ഞത് പിന്‍വലിച്ചില്ലെങ്കില്‍ അവര്‍ അമ്മയെ കൊല്ലുമെന്നും കൊച്ചുമക്കളെ ഉപദ്രവിക്കുമെന്നും” മക്കള്‍ മുന്നറിയിപ്പ് നല്‍കിയതായി പുസ്തകം വ്യക്തമാക്കുന്നു.

Top