ലൈസന്‍സും ആര്‍സി ബുക്കും ചോദിച്ചു; രേഖകള്‍ എടുക്കുന്നതിനിടെ പോലീസ് യുവാവിനെ വെടിവെച്ചു കൊന്നു; വീഡിയോ കാണൂ

Target-practice-with-a-Gl

വാഷിംഗ്ടണ്‍: പോലീസിന്റെ വിവേചനരഹിതമായ നടപടി പുറത്തുകാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കാമുകനെ പോലീസ് വെടിവെച്ചു കൊല്ലുന്ന വീഡിയോ കാമുകി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. യു.എസിലെ മിനോസോട്ടയിലാണ് സംഭവം.

ലാവിസ് റെയ്നോള്‍ഡ്സ് എന്ന യുവതിയാണ് മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. വ്യാഴാഴ്ച പുറത്തു വിട്ട വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

ഒരു സ്‌കൂളിലെ കഫെറ്റെരിയ ജീവനക്കാരനായ ഫലാന്‍ഡോ കാസില്‍ (32) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി റെയ്നോള്‍ഡ്സുമായി ഡ്രൈവ് ചെയ്യുന്നതിനിടെയാണ് സംഭവം. ടെയില്‍ ലാംപ് പൊട്ടിയതിന്റെ പേരില്‍ കാസിലിന്റെ വാഹനത്തെ പോലീസ് വാഹനം ചേസ് ചെയ്ത് നിര്‍ത്തുകയും തുടര്‍ന്ന് നിറയൊഴിക്കുകയുമായിരുന്നു.

കാസിലിന്റെ ലൈസന്‍സും വാഹന രജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങളും ആരാഞ്ഞ പോലീസ് ഉദ്യോഗസ്ഥന്‍ വിവേചനരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നെന്ന് റെയ്നോള്‍ഡ്സ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട രേഖകള്‍ എടുക്കുന്നതിനിടെയാണ് ഇയാള്‍ വിവേചനരഹിതമായി വെടിയുതിര്‍ത്തത്.

Top