60കോടി സാക്കിര്‍ നായിക്കിന്റെ കൈകളിലെത്തി; മൂന്നു വിദേശരാജ്യങ്ങളില്‍ നിന്ന് പണം ലഭിച്ചതെന്തിന്?

ZAKIR_NAIK

ദില്ലി: പ്രസംഗങ്ങള്‍ നടത്തി ഭീകരപ്രവര്‍ത്തനത്തിന് പ്രോത്സാഹനം നല്‍കുന്നുവെന്നാരോപിച്ച് സാക്കിര്‍ നായിക് വിവാദങ്ങള്‍പെട്ടിരിക്കുകയായിരുന്നു. താന്‍ രാജ്യത്ത് മതസ്പര്‍ദ്ധ വളര്‍ത്തുന്നില്ലെന്നായിരുന്നു സാക്കിറിന്റെ വിശദീകരണം. സാക്കിറിന് ഭീകരബന്ധം ഉണ്ടെന്നുവരെ ആരോപണം ഉണ്ടായിരുന്നു. ഇതിനിടയിലാണ് സാക്കിറിന് വിദേശരാജ്യങ്ങളില്‍ നിന്ന് പണം ഒഴുകിയെത്തിയ വിവരം പോലീസിന് ലഭിക്കുന്നത്.

മൂന്നു വിദേശ രാജ്യങ്ങളില്‍നിന്നായി 60 കോടി രൂപയുടെ സഹായം ലഭിച്ചതായി മുംബൈ പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ലഭിച്ച പണത്തിന്റെ ഉറവിടവും മറ്റു വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പേരിലുള്ള അക്കൗണ്ടുകളിലേക്കല്ല പണം നിക്ഷേപിച്ചതെന്നും നായിക്കിന്റെ കുടുംബാംഗങ്ങളുടെ പേരിലുള്ള അഞ്ച് അക്കൗണ്ടുകളിലേക്കാണ് പണം എത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എന്തിനാണ് ഈ പണം ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പണം നിക്ഷേപിച്ചവരും നായിക്കും തമ്മിലുള്ള ബന്ധം ഇനി കണ്ടെത്താനുണ്ട്. അതിനായി ഐആര്‍എഫ് പ്രവര്‍ത്തകരെ ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. നിയമവിരുദ്ധ കാര്യങ്ങളിലും തീവ്രവാദ ബന്ധങ്ങളിലും സക്കീര്‍ നായിക്ക് ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിവാദ പ്രസംഗങ്ങള്‍ സംബന്ധിച്ച് അന്വേഷണം നേരിടുന്ന സക്കീര്‍ നായിക്ക് നിലവില്‍ സൗദി അറേബ്യയിലാണ്.

Top