മക്കളുടെ മുൻപിലിട്ട് ഭാര്യയെ വെട്ടിയ പ്രതി അരീക്കരയിൽ തൂങ്ങിമരിച്ച നിലയിൽ.

അരീക്കര: കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ മക്കളുടെ മുമ്പിലിട്ട് ക്രൂരമായി വെട്ടിപ്പരിക്കേല്പിച്ച പ്രതി പ്രദീപ് (48)തൂങ്ങിമരിച്ച നിലയിൽ.ഗുരുതരമായി പരിക്കേറ്റ ഭാര്യയെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ് കാണക്കാരി അമ്പലപ്പടിക്കു സമീപം ചെട്ടിക്കൽ പ്രദീപ് (48)ആണ് ഭാര്യ മഞ്ജുവിനെ (42) വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേല്പിച്ചത്.ഇവരുടെ വീട്ടിൽ എന്നും വഴക്കു പതിവായിരുന്നു.

മദ്യപിച്ചെത്തുന്ന പ്രദീപ് ഭാര്യ മഞ്ജുവിനെയും 13ഉം 10ളം വയസ്സുള്ള മക്കളെയും അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യുമായിരുന്നു. ഇതെക്കുറിച്ച് പോലീസിൽ പരാതി നല്കുകയും പോലീസ് ഇയാളെ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. മേലിൽ ഭാര്യയെ ഉപദ്രവിക്കുകയില്ലെന്ന ഉറപ്പിന്മേൽ ഇയാളെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ ഇന്നലെ രാവിലെ എട്ടരയോടെ ഇയാൾ ഭാര്യയുമായി വഴക്കിടുകയും പത്തു വയസ്സുകാരി മകളുടെ മുമ്പിലിട്ട് വെട്ടുകത്തി കൊണ്ട് ക്രൂരമായി വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. വെട്ടേറ്റ മഞ്ജുവിൻ്റെ ഒരു വലതു കൈയ്യുടെ വിരലുകൾ അറ്റുപോയി. ഇടതു കൈമുട്ടി ഭാഗം അറ്റുപോകുന്ന തരത്തിലുള്ള മുറിവുകൾ ഉണ്ട്. തലയുടെ പിൻ ഭാഗത്തുംമുഖത്തും ദേഹത്തും മുറിവേറ്റിട്ടുണ്ട്.സംഭവസമയത്ത് വൃദ്ധരായ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. അവർക്കും നിസ്സഹായരായി നോക്കി നില്കുവാനേ കഴിഞ്ഞുള്ളു.

വാർഡ് മെംമ്പർ മഞ്ജുവിനെ ഓട്ടോറിക്ഷയിൽ കയറ്റി ഒറ്റയ്ക്ക് മെഡിക്കൽകോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് പറഞ്ഞു വിടുകയായിരുന്നു. സംഭവ ശേഷം പ്രദീപ് ഉഴവൂർ ഭാഗത്തേയ്ക്ക് ഒളിവിൽ പോയി. പിന്നീട് കുറവിലങ്ങാട് പോലീസ് മൊമ്പൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഒൻപതാംവാർഡിൽ അരീക്കര ഭാഗത്ത് വീജിനമായ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ട്.സ്ഥലത്ത് കുറവിലങ്ങാട്, രാമപുരം എസ് എച്ച് ഓമാർ ക്യാമ്പ് ചെയ്യുന്നുണ്ട്

Top