ഇന്ത്യന്‍ പ്രസിഡന്റായിരിക്കവേ പ്രതിഭാ പാട്ടീല്‍ പോലും വിളിച്ചു യേശുവേ…! പ്രതിഭാ പാട്ടീലിന്റെ കൊച്ചുമകനെ മരണത്തില്‍ നിന്നും രക്ഷിച്ചത് ഫാ. ഡൊമിനിക് വാളനാലിന്റെ പ്രാര്‍ത്ഥനാ ശുശ്രൂഷ

കോട്ടയം :ഇന്ത്യന്‍ പ്രസിഡന്റായിരിക്കവേ  പ്രതിഭാ പാട്ടീല്‍ പോലും വിളിച്ചു യേശുവേ എന്നു വിളിച്ചു .  പ്രതിഭാ പാട്ടീലിന്റെ കൊച്ചുമകനെ മരണത്തില്‍ നിന്നും രക്ഷിച്ചത് ഫാ. ഡൊമിനിക് വാളനാലിന്റെ പ്രാര്‍ത്ഥനാ ശുശ്രൂഷയായിരുന്നു എന്നു സോഷ്യല്‍ മീഡിയായില്‍ വൈറലായ പ്രചരണം . ഫാ. ഡൊമിനിക് വാളമ്‌നാലിന്റെ പ്രാര്‍ത്ഥനാ ശുശ്രൂഷയിലൂടെ രോഗശാന്തി ലഭിച്ചത്  ഇന്ത്യന്‍ പ്രസിഡന്റായിരുന്ന പ്രതിഭാ പാട്ടീലിന്റെ കൊച്ചുമകനാണ്. ഫാ. ഡൊമിനിക് വാളമ്‌നാല്‍ പ്രാര്‍ത്ഥനയിലൂടെ കുട്ടിയെ  രക്ഷിച്ചു എന്നാണ് പ്രചരണം . ഇങ്ങനെയൊരു സംഭവം നടന്നോ എന്ന് വ്യക്തമല്ല എങ്കിലും ഡോ. ജോണ്‍ ദാസാണ് ഇതേക്കുറിച്ച് പ്രസംഗിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

സോഷ്യല്‍ മീഡിയ അടുത്തകാലത്ത് ഏറ്റവും അധികം ആഘോഷമാക്കുന്നത് മൊല്ലാക്കമാരുടെ വിവാദ പ്രസംഗങ്ങളും രോഗശാന്തി ശുശ്രൂഷയുടെ പേരില്‍ ഉദ്‌ഘോഷങ്ങളുമാണ്. പണത്തിന് വേണ്ടിയുള്ള ഇത്തരം കാട്ടിക്കൂട്ടലുകളെ സോഷ്യല്‍ മീഡിയ മുഖമടച്ച് പരിഹസിക്കുകയും ചെയ്യുന്നതിനിടെയാണ്  ഇപ്പോള്‍ ഫാ.ജോസഫ് വാളനാലിന്റെ ഈ അല്‍ഭുത ശ്ശ്രൂഷയെക്കുറിച്ച് പ്രചരിക്കുന്നത് .
ഫാ. ഡൊമിനിക് വാളമ്‌നാലിന്റെ അത്ഭുതപ്രവൃത്തിയെ കുറിച്ച് ജോണ്‍ ദാസ് വിവരിക്കുന്നു :

പ്രിയപ്പെട്ട മക്കളേ, പ്രതിഭാ പാട്ടീന്റെ ചെറുമകന്, അതായതുകൊച്ചു കുഞ്ഞിന്. മകളുടെ കുഞ്ഞിന് ഐസിയുവില്‍ കിടന്നപ്പോള്‍ മരിച്ചുപോകുമെന്ന് ഡോക്ടര്‍മാര് പറഞ്ഞു.. അങ്ങനെ മരണക്കിടക്കയില്‍ കിടക്കുമ്പോഴാണ്, പ്രതിഭാ പാട്ടീല്‍ നിങ്ങള്‍ക്കറിയാം ഹിന്ദുവാണ്.. ഇന്ത്യന്‍ പ്രസിഡന്റാണ്.. ആരോ പറഞ്ഞു കേരളത്തില്‍ ഇരുമ്പുകെട്ടുകളെ അഴിക്കുന്ന ഒരു അച്ചനുണ്ടെന്ന്.. അവരിതൊന്നും കേട്ടിട്ടില്ല. ഡോക്ടര്‍മാര്‍ ഇങ്ങനെ പറഞ്ഞാല്‍ പിന്നെ ജീവിക്കുന്നത്.. അപ്പോള്‍ പറഞ്ഞു അങ്ങനെ ഉണ്ട്..അത് യേശുക്രിസ്തു അധികാരം കൊടുത്തിരിക്കുന്ന ഒരാളുണ്ട്. പ്രതിഭാ പാട്ടീല്‍ പറഞ്ഞു, അങ്ങനെയാണെങ്കില്‍ ഡൊമിനിക്ക് അച്ചന് ടിക്കറ്റ് കൊടുത്തയക്കാന്‍ പറഞ്ഞു. പ്രിയപ്പെട്ടവരെ ഫോണ്‍കോള് വരികയാണ്.. അച്ചന്‍ അന്തംവിട്ടുപോയി പ്രസിഡന്റാണ് വിളിക്കുന്നത്. നേരെ ചെല്ലാന്‍ പറഞ്ഞു. അച്ചന്‍ അപ്പോള്‍ തന്നെ പ്രാര്‍ത്ഥിച്ചപ്പോള്‍ ഈശോ പറഞ്ഞു വേഗം വിട്ടോളാന്‍.. പ്രൈസ് ദ ലോഡ്.. എന്റെ നാമത്തില്‍ ഞാന്‍.. പ്രസിസന്റിന്റെ വീട്ടില്‍ പരസ്യപ്പെടുത്താന്‍ പോകുകയാണ്.. ഹല്ലേലൂയ ഇന്ത്യന്‍ പ്രസിഡന്റ് യേശുവേ എന്ന് വിളിക്കാന്‍ പോകുകയാണ്..(ഉച്ചത്തില്‍ പറഞ്ഞേ ഹല്ലേലൂയ). അച്ചന്‍ ഇവിടുന്ന് ഫ്‌ലൈറ്റ് കയറി അവിടെ ചെന്നപ്പോള്‍ ഡോക്ടര്‍മാര് പറഞ്ഞു.. സര്‍ പ്രസിഡന്റ് പറഞ്ഞതു കൊണ്ട് ഞങ്ങള്‍ ഐസിയുവില്‍ കയറ്റിവിടാം.. പക്ഷേ, ഇത് വളരെ സീരീസാണ്. നാളെയാകുമ്പോഴത്തേക്കും കൊച്ച് മിക്കവാറും മരിച്ചുപോകും, അതിന്റെ ലംഗ്‌സ് ഒന്നും വര്‍ക്ക് ചെയ്യുന്നില്ല.

അച്ചന്‍ പറഞ്ഞു നിങ്ങള്‍ പറഞ്ഞതൊക്കെ അവിടെ നിക്കട്ടെ, ഞാന്‍ അകത്തോട്ടൊന്നു കയറട്ടെ.. ഹല്ലേലൂയ.. കംപ്ലീറ്റ് കെട്ടുകളാണ്.. അച്ചന്‍ പ്രാര്‍ത്ഥിച്ചു.. കൊച്ചു പിറ്റേദിവസം രാവിലെ കണ്ണു തുറന്നു.. പ്രൈസ് ദ ലോഡ്. ഒരാഴ്‌ച്ചക്കകം കൊച്ച് പുറത്തുവന്നു.. ഈശോ പറഞ്ഞതു പോലെ തന്നെ പ്രതിഭാ പാട്ടീല്‍ എന്ന ഇന്ത്യന്‍ പ്രസിഡന്റ് യേശുവേ.. എന്ന് വിളിച്ചു. (കൈകള്‍ ചേര്‍ത്തുപറ ഹല്ലേലൂയ..) എന്നിട്ട് അച്ചന് തന്റെ പേഴ്‌സണല്‍ മൊബൈല്‍ നമ്പര്‍ കൊടുത്ത് പ്രതിഭാ പാട്ടീല്‍ പറഞ്ഞു.. അച്ചന് എന്തെങ്കിലും ഒരു ആവശ്യമുണ്ടെങ്കില്‍, ഇവിടുത്തെ മന്ത്രിമാരെയോ ആരെയോ കാണണമെങ്കില്‍ എന്റെ ഈ പേഴ്‌സണല്‍ നമ്പറിലേക്ക് ഒന്നു ഫോണ്‍ ചെയ്താല്‍ മതി. അച്ചന് വേണ്ടി പ്രസിഡന്റിന്റെ വീടിന്റെ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കും.. താങ്കള്‍ ദൈവത്തിന്റെ ദാസനാണെന്ന് ഞാന്‍ തിരിച്ചറിയുന്നു..(കരമടിച്ചേ മക്കളേ ഹല്ലേലൂയ ഉച്ചത്തില്‍ പറഞ്ഞേ.. ഹല്ലേലൂയ.).

‘എന്തായാലും ഡോ. ജോണ്‍ പറയുന്ന സംഭവം യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. പ്രതിഭാ പാട്ടീല്‍ ഫാ. ഡൊമിനിക്കിന സമീപിച്ചോ എന്നതിലും വ്യക്തതയില്ല. എന്തുതന്നെയായാലും സോഷ്യല്‍ മീഡിയില്‍ ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കയാണ്. വാട്‌സ് ആപ്പ് വഴിയും ഫേസ്‌ബുക്ക് വഴിയും വീഡിയോ വ്യാപകമായി പ്രചരിക്കുന്നു

Top