ഓട്ടിസം ബാധിച്ചവരെ അധിക്ഷേപിച്ചു: ഫാദര്‍ ഡൊമനിക് വളമനാലിന് വിലക്ക്..!! ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം ഉപേക്ഷിച്ചു

ക്രിസ്തീയ പ്രബോധനമെന്ന പേരില്‍ ഓട്ടിസം ബാധിച്ച കുട്ടികളെയും അവരുടെ കുടുംബങ്ങളെയും അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തുവന്ന ഫാദര്‍ ഡൊമനിക് വളമനാലിനെതിരായ പ്രതിഷേധം ഫലം കാണുന്നു. ഡൊമനിക് വളമനാല്‍ നടത്താനിരുന്ന ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം ഉപേക്ഷിച്ചു. ക്രൂരമായ അധിക്ഷേപ വാക്കുകള്‍ക്കെതിരെ ഉയര്‍ന്ന ജനരോഷമാണ് പ്രോഗ്രാം ഉപേക്ഷിക്കാന്‍ കാരണം.

ഓട്ടിസം, ഹൈപ്പര്‍ ആക്റ്റിവിറ്റി എന്നീ അവസ്ഥകളുള്ള കുട്ടികള്‍ മൃഗങ്ങളെപ്പോലെയാണെന്നാണ് വളമനാല്‍ അവരെ അധിക്ഷേപിച്ചത്. മദ്യം, സിഗരറ്റ്, വ്യഭിചാരം, സ്വവര്‍ഗരതി,സ്വയംഭോഗം, നീലച്ചിത്രം എന്നിവയ്ക്ക് അഡിക്റ്റ് ആയവര്‍ ഓര്‍ക്കണം നാളെ വിവാഹം കഴിച്ചാല്‍ നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതയേറെയുണ്ട്- എന്നായിരുന്നു വീഡിയോയില്‍ വാളമനാല്‍ പറഞ്ഞത്. വിശ്വാസി സമൂഹവും പുരോഹിതനെതിരെ രംഗത്തെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡൊമനിക് വാളമനാലിന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം അനുവദിക്കരുതെന്നും പലരും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുരോഹിതന്‍ സന്ദര്‍ശനം ഒഴിവാക്കിയെന്ന വിവരം പുറത്തെത്തുന്നത്. ഓസ്‌ട്രേലിയയില്‍ ഫാ.ഡൊമിനിക് വളമനാലിൻ്റെ ക്രൂരവാക്കുകൾക്കെതിരെ  നീക്കം നടത്തിയതിനു ചുക്കാന്‍ പിടിച്ചതിന്റെ മുന്നില്‍ നിന്നത് രണ്ട് പ്രവാസി മലയാളികള്‍ ആയിരുന്നു. വിക്ടോറിയയിലെ ലിന്റണ്‍ തോമസും, ബിനോയ് സഖറിയയും.

ഇതിനിടെ ധ്യാന ഗുരുവിനെ തള്ളി പറഞ്ഞ് സീറോ മലബാര്‍ സഭ രംഗത്ത്. കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായി പ്രമുഖ ധ്യാനഗുരുവിനെ തള്ളി പറഞ്ഞ് സഭാ തലവന്‍. മെല്‍ബണിലെ മലയാളികളുടെ രൂപതയും, സീറോ മലബാര്‍ സഭാ ബിഷപ്പുമായ ബോസ്‌കോ പുത്തൂര്‍ ആണ് ഡൊമിനിക് വളമനാലിനെ തള്ളി പറഞ്ഞത്.

സീറോ മലബാര്‍ സഭയിലെ പുരോഹിതനും ഇടുക്കി മരിയന്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്ടറുമാണ് ഡൊമിനിക് വാളമനാല്‍. ബുദ്ധിമാന്ദ്യമുള്ളതും ഓട്ടിസം ബാധിച്ചതുമായ കുട്ടികളുണ്ടാകുന്നത് മാതാപിതാക്കള്‍ വ്യഭിചാരം ചെയ്യുന്നതും സ്വയഭോഗവും സ്വവര്‍ഗരതിയും പോണ്‍ ചിത്രങ്ങള്‍ കാണുന്നതും കാരണമാണെന്നാണ് ഡൊമനിക് പറഞ്ഞത്.

വിദേശരാജ്യങ്ങളിലെയടക്കം മലയാളി കുടുംബങ്ങളിലാണ് ഓട്ടിസം ബാധിച്ച കുട്ടികള്‍ കൂടുതലുണ്ടാകുന്നതെന്നും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്ന യുവതീയുവാക്കള്‍ക്ക് വിവാഹ ശേഷം ഓട്ടിസം ബാധിച്ച കുട്ടികളുണ്ടാകാന്‍ സാധ്യത ഏറെയാണെന്നും പുരോഹിതന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെയാണ് വൈദികനെതിരെ ജനരോക്ഷം ഉയര്‍ന്നത്.

Top