”ഹെയിറ്റ് സ്പീക്കർ പ്രവാസികള്‍ക്ക് വിനയാകുന്നു.ഫാ.ഡൊമിനിക്ക് വളമനാലിന്റേത് ചെകുത്താന്റെ വേദോപദേശം..വിയന്നയിൽ ബാൻ ചെയ്യണമെന്ന് വിശ്വാസികൾ !!

വിയന്ന : ഹെയ്റ്റ് സ്പീക്കറായി മാറിയ ഡൊമിനിക്ക് വളംനാളിനെതിരെ ഓസ്ട്രിയ ജനതയും വൻ പ്രതിഷേധയവുമായി രംഗത്ത് എത്തുമ്പോൾ പൊതുജനം ചോദിക്കുന്നത് ‘കത്തോലിക്കാ സഭക്ക് നാണവും മാനവും ഇല്ലേ ,ഇയാളെ നിയന്ത്രിക്കാൻ ആവില്ലേ എന്നാണ് ?യൂറോപ്പിലെയും കാനഡയിലെയും ,ഓസ്‌ട്രേലിയായിലെയും തുടങ്ങി ലോകമെമ്പാടും ഉള്ള ക്രിസ്ത്യാനികളായ മലയാളികൾക്ക് അപമാനം ഉണ്ടാക്കുന്ന ധ്യാനഗുരുവായി മാറിയിരിക്കയാണ് ഫാ.ഡൊമിനിക്ക് വളമനാൽ .ഇദ്ദേഹത്തിന്റെ ദൈവവിരുദ്ധ മനുഷ്യത്വവിരുദ്ധ ഭോഷ്ക് ജല്പനങ്ങൾമൂലം ഐറീഷ് ,ബ്രിട്ടീഷ് ,കാനേഡിയൻ ,ഓസ്‌ട്രേലിയൻ തുടങ്ങിയ ഒട്ടുമിക്ക രാജ്യങ്ങളിലെയും മലയാളി വിശ്വാസികൾ വിദേശികളായ വിശ്വാസികളുടെയും മുന്നിൽ തലയിൽ മുണ്ടിട്ടു നിൽക്കേണ്ട അവസ്ഥയായിരിക്കയാണ് .ഓസ്ട്രിയയിലുള്ള മലയാളി സമൂഹം ഇദ്ദേഹത്തെ ആ രാജ്യത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനായി ഗവെർന്മേന്റിനും അവിടത്തെ സഭ അധികാരികൾക്കും പരാതി അയച്ചിരിക്കുകയാണ് .ഓസ്ട്രിയയിലെ ആർച്ച് ബിഷപ്പ് Cardinal Christoph Schönborn ന് ഈ വിവാദ വൈദികനെ ബാൻ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരിക്കയാണ് .

Autistic Kids are ‘ANIMALS’ – Catholic Priest-Click the link

https://www.dailymotion.com/video/x7axq1d  

മനുഷ്യത്വവിരുദ്ധമായി ഓട്ടിസം ബാധിച്ചവരെയും ‘മൃഗതുല്യരായി വിവരിച്ച ഈ മനുഷ്യ വിരുദ്ധനെതിരെ വിദേശികൾ വരെ രോക്ഷത്തോടെ സംസാരിക്കാൻ തുടങ്ങി .യൂറോപ്പിൽ ഹ്യൂമൻ ഡിഗ്നിറ്റിക്ക് അത് ഡിഫ്രണ്ട്ലി ഏബിൾ ആയവർക്ക് പോലും വലിയ ബഹുമാനം കൊടുക്കുമ്പോൾ ‘അത്തരം കുഞ്ഞുങ്ങളെ ‘മൃഗതുല്യർ എന്നാണു ഈ ‘ഇരുട്ടിന്റെ വചനം പ്രഘോഷിക്കുന്ന വൈദികൻ നടത്തുന്നത് .കാളയെ കയറൂരി വിട്ടിരിക്കുന്നപോലെ -സീറോമലബാർ സഭയും ഇന്ത്യൻ കത്തോലിക്ക സഭയും ഇദ്ദേഹത്തെ കയറൂരി വിട്ടിരിക്കയാണ് .ലക്‌ഷ്യം പണം മാത്രമാണ് .

പ്രണയിക്കുന്നവരെ വ്യഭിചാരികളെന്ന് വിളിച്ചാക്ഷേപിച്ചകത്തോലിക്കാ ധ്യാനഗുരു വീണ്ടും വീണ്ടും തൻറെ ഭ്രാന്തമായ ജല്പനങ്ങളുമായി കത്തോലിക്കരെ അപമാനിക്കുന്നു . പ്രണയിക്കുന്നവരും പ്രണയിച്ച് വിവാഹം കഴിക്കുന്നവരും പോകുന്നത് നാശത്തിലേക്കാണെന്നാണ് ഈ പുരോഹിതന്‍ പഠിപ്പിക്കുന്നത്. പ്രണയിക്കുന്നവരെയും പ്രണയ വിവാഹിതരേയും അപമാനിക്കുകയാണ് ഈ വിവാദ ഭോഷകനായ വൈദികൻ.

ഓട്ടിസം ബാധിച്ചവർ മൃഗതുല്യരാണ് …അവർ മൃഗങ്ങളെ പോലെയാണ് .അവരെ ജനിപ്പിച്ചവർ മൃഗതുല്യമായ ബന്ധപ്പെട്ടാൽ നടത്തി …യുവാക്കള്‍ക്കും യുവതികള്‍ക്കും അഭിഷേകം പോകുമ്പോള്‍ മൃഗങ്ങളെ പോലെ ബന്ധപ്പെടും. അപ്പോള്‍ ജനിക്കുന്ന കുട്ടികളും മൃഗങ്ങളെ പോലെ ആയിരിക്കും. മൃഗങ്ങള്‍ക്ക് മനുഷ്യരെ പോലെ ആകാന്‍ പറ്റില്ലല്ലോ എന്നായിരുന്നു വൈദികന്റെ പ്രഭാഷണം.

His preaching is cancelled in Ireland by Catholic Archbishop of Dublin and  also in Canada by Calgary Catholic Diocese.

https://www.irishtimes.com/news/social-affairs/religion-and-beliefs/priest-blaming-autism-on-parents-has-retreat-cancelled-by-canadian-dioceses-1.3935749

https://www.cbc.ca/news/canada/calgary/valanmanal-homosexuality-autism-calgary-diocese-retreat-1.5183349

https://www.irishtimes.com/news/social-affairs/religion-and-beliefs/priest-blaming-autism-on-parents-has-retreat-cancelled-by-canadian-dioceses-1.3935749

സ്വയം ഭോഗം, പാൻ പരാഗ്, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കൾ നാളെ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോൾ അവരുടെ കുട്ടികളാണ് മന്ദബുദ്ധികൾ ആകുന്നത്. ഇങ്ങിനെയുള്ള യുവാക്കൾക്കും യുവതികൾക്കും മൃഗ ജീവിതമാണ്. അവർ ബന്ധപ്പെടുന്നത് മൃഗങ്ങളേ പോലെയാണ്. അവർക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളും മൃഗങ്ങളേ പോലെയിരിക്കും. അവരാണ് മന്ദബുദ്ധി കുഞ്ഞുങ്ങൾ.ഇതേ വൈദികൻ മറ്റൊരു ധ്യാന പ്രസംഗത്തിൽ പറയുന്നു..മദ്യപിക്കുന്നവന്റെ കുട്ടികളാണ് മന്ദബുദ്ധികൾ. കണ്ടില്ലേ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേർ. ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികൾ ആയി ജനിക്കും.പണം ധാരാളം ഉള്ളവക്കും ഈ കുട്ടികൾ ഭാരമാണ്. ദൈവ ശാപമാണ്.

His Australian visit was also cancelled after complaints raised by parents of autism kids.
 https://www.sbs.com.au/language/english/catholic-priest-who-linked-autism-to-homosexuality-cancels-australian-appearance

 https://www.abc.net.au/news/2019-07-18/catholic-priest-who-claims-to-cure-autism-cancels-australia-tour/11318738

നിരീശ്വരവാദം എന്ന ലേബലിൽ വിശ്വാസികളെ ഭീതിയിലാക്കി തെറ്റായ ബൈബിൾ പ്രചാരണവും നിയമവിരുദ്ധത പ്രസംഗിക്കുന്നതും ക്രിസ്തുവിരുദ്ധതയാണ് .ഡൊമിനിക് വളമനാലിനെ ക്രിസ്തുവിനേക്കാളും വലിയവനാക്കി തെറ്റായ അടയാളങ്ങളും തെറ്റായ ശക്തിയും ക്രിസ്തുവിന്റെ പേരിൽ എന്ന് പ്രചരിപ്പിക്കുന്നത് ക്രിസ്തീയതക്ക് എതിരാണ് .അതിനാൽ വളമനാലിനെ അമാനുഷിക മനുഷ്യനായി ചിത്രീകരിക്കുന്ന പ്രചാരണങ്ങൾക്ക് എതിരെ ക്രിസ്തുവിശ്വാസികൾ രംഗത്ത് വരണം .അതിനായി ഒന്നിക്കണം.ക്രിസ്തുദേവൻ പറയുന്നപോലെ ‘തിന്മയുടെ ആള്രൂപങ്ങളെ തിരിച്ചറിയണം .ഭയക്ക കുത്തിനിറച്ച് പണം പിടുങ്ങാൻ പുരോഹിതർ നടത്തുന്ന ഇത്തരം കോപ്രായങ്ങൾ തിരുത്തപ്പെടണം.ക്രിസ്തു ചാട്ടവാർ എടുത്തപോലെ ഇത്തരം ‘നികൃഷ്ട ജീവികൾക്ക് എതിരെ ‘ചാട്ടവാർ എടുക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു .മനുഷ്യ മനസുകളിൽ മാനസിക വിഭ്രാന്തി സൃഷ്ടിക്കുന്ന ജാലവിദ്യക്കാരനായ ഈ വൈദികനെ പ്രവാസികളിൽ നിന്നും സമൂഹത്തിൽ നിന്നും ബാൻ ചെയ്യുക.ഭയം കുത്തിനിറ ക്കുന്ന ഈ വൈദികനെ ബാൻ ചെയ്യുക വേണം.

ദൈവത്തിന്റെ സൃഷ്ടിയായ ”ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെ ”മൃഗതുല്യനാക്കിയ ”ഈ നികൃഷ്ടജീവിയായ വൈദികനെക്കുറിച്ച് ദൈവകൃപയുള്ള മറ്റൊരു വൈദികൻ എഴുതിയത് ഇങ്ങനെ ആയിരുന്നു ….

ജോസ് വള്ളിക്കാട്ട് തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു .പോസ്റ്റ് പൂർണ്ണമായി :

നൂറ്റാണ്ടുകൾക്കു മുമ്പ്, അതായത് ഏകദേശം 20 നൂറ്റാണ്ടുകൾക്കു മുമ്പ്, വൈകല്യമോ വൈരൂപ്യമോ ഉള്ള വ്യക്തികൾ ജനിക്കുന്നതിന്റെ കാരണത്തെ കുറിച്ചുള്ള അജ്ഞത മനുഷ്യരെ കുഴക്കിയിരുന്നു. ഇന്നത്തെ പോലെ ശാസ്ത്രം വികസിച്ചിട്ടില്ലാത്ത ഒരു കാലമായിരുന്നു അത്.

ദൈവത്തിന്റെ ശാപം എന്ന എളുപ്പ ഉത്തരം അന്നത്തെ സമൂഹം കണ്ടു പിടിക്കുകയും അത് അവരുടെ മതവിശ്വാസത്തിന്റെ ഭാഗമാകുകയും ചെയ്തു. പല മതഗ്രന്ഥങ്ങളിലും, ക്രൈസ്തവരുടെ ബൈബിളിലെ പഴയ നിയമത്തിലും ഈ സൂചനകൾ കണാം.

എന്നാൽ ക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞു: ഇവനോ ഇവന്റെ മാതാപിതാക്കളോ പാപം ചെയ്തത് കൊണ്ടല്ല, ദൈവിക കൃപ വെളിപ്പെടാൻ വേണ്ടിയാണ് ഒരാൾ അന്ധനായി ജനിച്ചത്.

സഭാ വിശ്വാസികളെ നൂറ്റാണ്ടുകൾ പിറകിൽ കൊണ്ടു കെട്ടാൻ ഒരുങ്ങി നടക്കുന്ന ആൾദൈവങ്ങളുടെ കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്. വിശ്വാസികളെ പേടിപ്പിക്കാൻ അവർ ഫത്വകൾ ഇറക്കുന്നു.

മനസമാധാനത്തോടെയും ആത്മീയ സംതൃപ്തിയിലും കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ ശാപം കൊണ്ട് ഭീതിപ്പെടുത്തിയ കരിസ്മാറ്റിക് പ്രഭാഷകനാണ് ഫാ. ഡൊമിനിക് വളംനാൽ. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ മനുഷ്യന്റെ മൂല്യം കുറച്ചുകാട്ടുന്ന ഘടകങ്ങൾ ഉണ്ട് എന്ന് തിരിച്ചറിഞ്ഞു അയർലണ്ടിലെ സഭാധികാരികൾ അദ്ദേഹത്തെ അവിടേക്കു ക്ഷണിക്കുന്നതിൽ അതൃപ്തി കാണിച്ചത് വലിയ വാർത്ത ആയിരിക്കുകയാണ്.

തങ്ങളുടെ വൈകല്യമുള്ള കുഞ്ഞുങ്ങളെ ദൈവം കൊടുത്ത നിധി പോലെ കാത്തുസൂക്ഷിക്കുന്ന പലർക്കും ആ തീരുമാനം അത്യന്തം ആശ്വാസം പകർന്നു. അവരിലാർക്കും ഈ വൈദികനോട് വെറുപ്പ് ഇല്ല, ബഹുമാനം ഉണ്ട് താനും. എന്നാൽ ക്രൈസ്തവ വിരുദ്ധമായ ആശയങ്ങൾ ലളിതമാനസരിലേക്ക് കുത്തിവെക്കുന്നതിനോട് മാത്രമാണ് എതിർപ്പ് ഉള്ളത്.

എന്നാൽ അത്മീയ തിമിരം ബാധിച്ചിരിക്കുന്ന ഒരു പറ്റം ആളുകൾ വൈദികനെതിരെ വിദ്വെഷ പ്രചരണം നടക്കുന്നു എന്ന വ്യാജ വാർത്ത പടയ്ക്കുകയും ഒരു ഒപ്പു ശേഖരണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ആരാണ് വെറുപ്പ് പടർത്തുന്നത്? ഫാ ഡോമിനിക്കല്ലേ വെറുപ്പിന്റെ പ്രചാരണം വചനത്തിന്റെ മേമ്പൊടിയിട്ടു നടത്തുന്നത്! ഈ ഒപ്പു ശേഖരണം ആത്മാവിന്റെ ശരിയായ നിമന്ത്രണങ്ങൾ ലഭിക്കാതെ മുഖം നഷടപ്പെട്ടവരുടെ വെപ്രാളമായി കണ്ടാൽ മതി. പുറമെ നല്ലതെന്ന് തോന്നുന്നവരിലും ദുരാത്മാവ് പ്രവർത്തിക്കും എന്ന് വേദഗ്രന്ഥം സാക്ഷിക്കുന്നുണ്ടല്ലോ.

ദയവു ചെയ്‌തു കെണികളിൽ വീഴാതെ, അമ്മച്ചി പഠിപ്പിച്ച പ്രാർത്ഥനകളും ചൊല്ലി സഭയുടെ കൂദാശകളും സ്വീകരിച്ചു ഉത്തമ ക്രിസ്ത്യാനി ആവുക.എല്ലാം ശരിയാക്കേണ്ടവരും ജാഗ്രതപ്പെടുത്തേണ്ടവരും പെരുങ്കള്ളങ്ങൾ ചമച്ചു വഴക്കും, വ്യവഹാരവും, പോലീസും, തെളിവും, കോടതിയുമൊക്കെയായി തിരക്കിലാണ്. അജഗണങ്ങൾ ക്ഷമിക്കുക, അല്ലെങ്കിൽ സ്വയം രക്ഷപെട്ടു കൊള്ളുക. ദൈവം നിങ്ങളുടെ കൂടെയുണ്ട്.

Top