Connect with us

Crime

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Published

on

ഡബ്ലിൻ :നീയും നിന്റെ കുടുംബവും നശിച്ചുപോകും ,മുടിഞ്ഞുപോകും. ബൈബിൾ വചനങ്ങൾ വിവാദപരമായ വിശകലനം ചെയ്തു വിശ്വാസികളായ മനുഷ്യരിൽ ഭയം നിറച്ച് വിവാദ വചനപ്രഘോഷകൻ ഡൊമിനിക് വാളാംനാളിനെ അയർലണ്ടിൽ പ്രവേശിപ്പിക്കരുതെന്ന് വിശ്വാസികളുടെ ക്യാംപയിൻ ആരംഭിച്ചു.കുഞ്ഞു മനസ്സുകളിലും വലിയവരിലും ഭീതി വളർത്തി പണം തട്ടുന്ന ധ്യാന പ്രസംഗകർ സമൂഹത്തിന് എന്നും ബാധ്യതയാണ് .അത്തരത്തിൽ ബൈബിളിലെ ചില വാചകങ്ങൾ ഉയർത്തി വിശ്വാസികളിൽ ഭയം നിറച്ച് മനുഷ്യമനസിന്നെ വിഭ്രാന്തിയിൽ ആക്കുന്ന വചന പ്രഘോഷകനാണ് ഡൊമിനിക്ക് എന്ന് വിശ്വാസികൾക്കിടയിൽ പരക്കെ ആരോപണം ഉയർന്നിരുന്നു .ഓട്ടിസത്തിന് കാരണം സ്വയഭോഗവും സ്വവർഗ രതിയും ആണെന്നാണ് ഈ പിശാചിന്റെ വചന പ്രഘോഷകന്റെ വാക്കുകളിലൂടെ പുറത്തേക്ക് വമിച്ചത് വിഷവിത്തുകളാണ് ഇദ്ദേഹം ക്രിസ്തുവിന്റെ നാമത്തിൽ ക്രിസ്ത്യാനികളിലേക്ക് ചൊരിയുന്നത് .വിഭ്രാന്തി ബാധിച്ച പോലെ അൾത്താരകളിൽ കയറി  ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സന്ദേശങ്ങൾ അല്ല മറിച്ച് ലൈംഗികതയും നശീകരണത്തിന്റെ വചനങ്ങളുമാണ് .സ്വവർഗരതിയും സ്വയം ഭോഗവുമാണ് ഓട്ടിസത്തിന് കാരണം എന്ന പോഴത്തം പുലമ്പിയത്  കത്തോലിക്കാ വിശ്വാസികളെ പൊതുസമൂഹത്തിൽ  അവഹേളിച്ചത് അടുത്ത കാലത്തായിരുന്നു. ഈ വിവാദ പ്രസംഗം മീഡിയകൾ ആഘോഷമാക്കിയിരുന്നു.

ഈ വിവാദ വൈദികൻ അയർലണ്ടിൽ എത്തുന്നത് മലയാളി സമൂഹത്തിന് ഭീഷണിയാണോ ?.ഇദ്ദേഹത്തെ ബാൻ ചെയ്യണമെന്നുള്ള ക്യാമ്പയിന് പിന്തുണ കൊടുക്കാൻ ഈ ലിങ്കിൽ കയറി വോട്ടു ചെയ്യുക .ഷെയർ ചെയ്യുക.If you think he is wrong and should be stopped coming to Ireland for preaching and also collecting money from here, please help signing this petition

http://chng.it/wrFqyYKG

അയർലണ്ടിൽ കുട്ടികളിലും മുതിർന്നവരിലും വിഭാഗീയത സൃഷ്ടിച്ച് ഐറീഷ് സമൂഹത്തിൽ നിന്നും മാറ്റി നിർത്തി ഐറീഷുകാർ വെറും മോശക്കാർ എന്ന് പ്രചരിപ്പിക്കുന്ന സീറോ മലബാർ സഭയാണ് ഈ ഇരുട്ടിന്റെ രൂപം സ്വീകരിച്ച വിഭ്രാന്തിക്കാരനായ വൈദികനെ വീണ്ടും അയർലണ്ടിൽ എത്തിക്കുന്നത്.ഐറീഷ് സീറോ മലബാർ സഭയിലെ എല്ലാ മാസ് സെന്ററുകളിലും വൈദികരുടെ അഴിഞ്ഞാട്ടത്തിനെതിരെയും ഐറീഷ് പള്ളികളിൽ പോകരുത് എന്ന കർശന നിർദേശത്തിനെതിരെയും അടിയും സംഘർഷങ്ങളും നടന്നുകൊണ്ടിരിക്കയാണ് ..അതിനു തടയിടാനും നിങ്ങൾ നശിക്കും.. നാശം നിങ്ങളുടെ പുറകെ ഉണ്ട് എന്ന തരത്തിൽ ഭീതിയുടെ വചനം വിശ്വാസികളിൽ കുത്തിനിറച്ച് വൈദികരുടെ പിരിവുകൾക്ക് ആക്കം കൂട്ടാനുള്ള നീക്കമാണ് ഈ വിവാദ വൈദികനെ കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നിൽ .കോടികളുടെ അഴിമതി നടത്തി എന്ന ആരോപണം ഉള്ള ഒരു ബിഷപ്പും ആ ബിഷപ്പിന്റെ ഏറാൻ മൂളികളായ കൗശലക്കാരായ ചില വൈദികരുടേയും അവരുടെ സിൽബന്ധികളുടേയും  നീക്കമാണ് ഒട്ടുമിക്ക രാജ്യത്തും പ്രതിഷേധം ഉയരുന്ന ഈ വിവാദ വൈദികനെ കൊണ്ടുവരുന്നതിനുള്ള നീക്കത്തിന് പിന്നിൽ. അയർലണ്ടിൽ പൗരൻമാരിൽ ഭയം നിറക്കുന്ന ഇത്തരം പ്രവർത്തികൾ സർക്കാരിന്റെ ശ്രദ്ധയിൽ എത്തിയാൽ കടുത്ത നടപികൾക്ക് വിധേയരാകും .കുടിയേറ്റത്തിന് വരെ പ്രതിസന്ധിയുണ്ടാകാം.

മുൻപ് ഈ വിവാദവൈദികൻ അയർലണ്ടിൽ എത്തി ഓട്ടിസം ബാധിച്ച കുട്ടികളെ കണ്ടിരുന്നു. പ്രാർഥന സഹായം എന്ന ഗിമ്മിക് കാട്ടിയതിന് ശേഷം കേരളത്തിൽ എത്തിയ ഈ വിവാദ വൈദികൻ പ്രസംഗിച്ചത്  അയർലന്റിലെയും ബ്രിട്ടനിലെയും മലയാളി സമൂഹം സ്വവർഗ രതിക്കാരും സ്വയം ഭോഗി  കളും ആണ് എന്നും അതിനാലാണ് ഓട്ടിസം ബാധിച്ച കുട്ടികൾ ജനിക്കുന്നത് എന്നുമായിരുന്നു. അതിനെ കേരളത്തിലെ മുഖ്യധാരാ ചാനലുകൾ അടക്കം വിമർശനവുമായി രംഗത്ത് വന്നിരുന്നു .അതെ വൈദികനെ വീണ്ടും അയർലണ്ടിൽ എത്തിക്കുന്നതിലൂടെ ഇവിടുത്തെ വിശ്വാസികളുടെ പണം വാങ്ങി ഇവിടെ എത്തി അധാർമികമായ നടപടികൾ എടുക്കുന്നത് ഇവിടെ വിശ്വാസികളെ സേവിക്കാനെന്ന ലേബലിൽ പഠനത്തിനും പണ സമ്പാദനത്തിനും എത്തിയ    വൈദികരുടെ കുടിലതയാണ് . ഇത്  വിശ്വാസ സമൂഹത്തിനു നേരെയുള്ള കടന്നുകയറ്റമാണ് .ഇവരെ തടയിടണം എന്നാണ് ക്യാംപയിൻ നടത്തുന്നവരുടെ മുഖ്യ ആവശ്യം .
കുട്ടികളിൽ ഭയം വിതക്കുന്ന -മനുഷ്യരിൽ ഭയം വിതക്കുന്ന ഇത്തരക്കാരുടെ വചന പ്രസംഗത്തിനും ഈ സഭക്കും എതിരെ നിയമപരമായി സർക്കാരിനെ സമീപിച്ചാൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകും .പ്രസംഗം മൂലം സ്‌ട്രെസ് ഉണ്ടായാൽ ഇതിന്റെ നടത്തിപ്പുകാർ തൂങ്ങും .വലിയ കോമ്പൻസേഷൻ കൊടുക്കേണ്ടതായും വരും.

പ്രണയിക്കുന്നവരെ വ്യഭിചാരികളെന്ന് വിളിച്ചാക്ഷേപിച്ച് ഈ പുരോഹിതൻ മുൻപ്  തൻറെ ഭ്രാന്തമായ ജല്പനങ്ങളുമായി കത്തോലിക്കരെ അപമാനിച്ചിരുന്നു . പ്രണയിക്കുന്നവരെയും പ്രണയ വിവാഹിതരേയും അപമാനിക്കുന്ന വിധത്തിലാണ് വിവാദ പ്രഭാഷണവുമായി കത്തോലിക്കാ സഭയിലെ ഒരു പ്രമുഖ ധ്യാനഗുരുവെന്ന് കത്തോലിക്കാ സമൂഹം പറയുന്ന ഈ വൈദികൻ തട്ടി വിട്ടത് . പ്രണയിക്കുന്നവരും പ്രണയിച്ച് വിവാഹം കഴിക്കുന്നവരും പോകുന്നത് നാശത്തിലേക്കാണെന്നാണ് ഈ പുരോഹിതന്‍ പഠിപ്പിക്കുന്നത്. പെണ്‍കുട്ടികളെയാണ് ഇദ്ദേഹം പ്രധാനമായും കടന്നാക്രമിച്ചിരിക്കുന്നത്.ഇതേ വൈദികൻ മറ്റൊരു ധ്യാന പ്രസംഗത്തിൽ പറയുന്നു..മദ്യപിക്കുന്നവന്റെ കുട്ടികളാണ് മന്ദബുദ്ധികൾ. കണ്ടില്ലേ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേർ. ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികൾ ആയി ജനിക്കും.പണം ധാരാളം ഉള്ളവക്കും ഈ കുട്ടികൾ ഭാരമാണ്. ദൈവ ശാപമാണ്. സ്വയം ഭോഗം, പാൻ പരാഗ്, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കൾ നാളെ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോൾ അവരുടെ കുട്ടികളാണ് മന്ദബുദ്ധികൾ ആകുന്നത്. ഇങ്ങിനെയുള്ള യുവാക്കൾക്കും യുവതികൾക്കും മൃഗ ജീവിതമാണ്. അവർ ബന്ധപ്പെടുന്നത് മൃഗങ്ങളേ പോലെയാണ്. അവർക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളും മൃഗങ്ങളേ പോലെയിരിക്കും. അവരാണ് മന്ദബുദ്ധി കുഞ്ഞുങ്ങൾ.

ധ്യാന പ്രഭാഷണത്തില്‍ ഈ വൈദികന്‍ പറയുന്നത് ഇപ്രകാരമാണ്. ”പ്രേമിച്ചു നടക്കുന്ന കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ പറയാം. നിങ്ങള്‍ നാശത്തിന്റെ കുഴിയിലേക്കാണ് പോകുന്നത്. ഈ പ്രേമിക്കുന്ന ചെറുക്കനെ ഓര്‍ത്ത് ഇപ്പോള്‍ അഭിമാനമായിരിക്കും. ഇപ്പോള്‍ തെളപ്പുള്ള പ്രായമാ…. ഈ തെളപ്പ് കുറച്ചുകഴിയുമ്പോള്‍ പോകും. അപ്പോള്‍ നിന്റെ ജീവിതം തകര്‍ന്ന് തരിപ്പണമാകും. അപ്പോള്‍ നിങ്ങള്‍ ആര്‍ക്കും വേണ്ടാത്തവരാകും. ആരും നിന്നെ സ്‌നേഹിക്കാന്‍ കാണില്ല. നിനക്ക് വേശ്യ എന്ന് പേരുകിട്ടും. നിങ്ങളെ വ്യഭിചാരി എന്നു വിളിക്കും. അപ്പന്റെയും അമ്മയുടെയും സഭയുടെയും വൈദികരുടേയും എല്ലാവരുടേയും കണ്ണീരു കുടിപ്പിച്ച് നീ നേടിയെടുക്കുന്ന ജീവിതമുണ്ടല്ലോ അത് പൊട്ടിത്തകരും. കാരണം അത് കാമമാണ്, വൈകാരികമാണ്. അതില്‍ ഒത്തിരി കുഞ്ഞുങ്ങള്‍, യുവതികള്‍ ആ കെണിയില്‍ വീണുപോകുന്നുണ്ട്. സൂക്ഷിക്കുക, അനര്‍ത്ഥങ്ങള്‍ നിങ്ങളുടെ മുന്നിലുണ്ട്. മാനസാന്തരപ്പെടാന്‍ ദൈവം തരുന്ന അവസരം ഓര്‍ത്ത് പ്രാര്‍ത്ഥിക്കുക… എന്ന് തുടങ്ങി ശാപവചനങ്ങള്‍ നിറഞ്ഞ ഭയപ്പെടുത്തുന്ന പ്രഭാഷണമാണ് ഈ വൈദികന്‍ നടത്തുന്നത്.

പ്രേമിച്ച് വിവാഹം കഴിച്ചവരുടെ കുടുംബത്തില്‍ മുഴുവന്‍ കഷ്ടപ്പാടും ബുദ്ധിമുട്ടും ആയിരിക്കുമെന്നും ഭര്‍ത്താവ് കുറച്ചുകഴിയുമ്പോള്‍ ഇട്ടേച്ചുപോകുമെന്നും കൂട്ടുകാര്‍ക്ക് പങ്കുവയ്ക്കാന്‍ നിന്നെ ഇട്ടുകൊടുക്കുമെന്നുമൊക്കെയാണ ഈ വൈദികന്‍ പറഞ്ഞുവയ്ക്കുന്നത്. പ്രണയിക്കുന്നവര്‍ക്ക് വികാരമാണെന്നും അതിനെ നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതം നശിച്ചുപോകുമെന്നും ബൈബിളിനെ കൂട്ടുപിടിച്ച് ഈ വൈദികന്‍ പറയുന്നു. വികാരം കൊണ്ട് ജ്വലിക്കുന്ന ഹൃദയം ആളിക്കത്തുന്ന തീപോലെയാണെന്നും പറയുന്നു. വൈദികന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം നിറഞ്ഞ നൂറുകണക്കിന് കമന്റുകളും നവമാധ്യമങ്ങളില്‍ വരുന്നുണ്ട്.

ഈ പ്രഭാഷണത്തിനെതിരെ കപ്പൂച്ചിന്‍ സഭയിലെ ദൈവശാസ്ത്ര അധ്യാപകന്‍ കൂടിയായ ഫാ. ജിജോ കുര്യന്‍ നടത്തിയ പരാമര്‍ശമാണ് ഇതില്‍ ഏറെ ശ്രദ്ധേയം. ‘എക്ലീസിയാസ്റ്റിക്കല്‍ സെന്‍സര്‍’ എന്നു പറയുന്ന ഒരു സഭാ അച്ചടക്ക നടപടിയുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം അത്യപൂര്‍വ്വമായി മാത്രം പ്രയോഗിച്ച ഒന്ന്. കേരളത്തിലെ പല ‘പ്രമുഖ’ കത്തോലിക്കാ ‘ധ്യാനഗുരുക്കന്മാരിലും’ അധികാരത്തിലിരിക്കുന്നവര്‍ക്ക് പ്രയോഗിക്കാന്‍ കഴീയുന്നതാണ്. അവരെ നന്നാക്കാനല്ല. സമൂഹത്തെ വഴിതെറ്റിക്കാതിരിക്കാന്‍. എന്നാണ് ഫാ.ജിജോ കുര്യന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. വലന്റൈന്‍ ഒരു പുരോഹിതനായിരുന്നു എന്ന് ഓര്‍ക്കണമെന്നും ഫാ. ജിജോ കുര്യന്‍ ഈ ധ്യാനഗുരുവിന് മറുപടി നല്‍കുന്നുണ്ട്.
സമനില തെറ്റിയ വൈദീകൻ ഡൊമിനിക് വാളമ്‌നാലിനെ നിലക്ക് നിർത്തണം .

കുറച്ചുകാലമായി സഭയില്‍ ഏറെ ‘തിളങ്ങി’ നില്‍ക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ഒരുകൂട്ടം ആൾക്കാരുടെ ധ്യാനഗുരുവാണ് ഇദ്ദേഹം. ഈ ധ്യാന ഗുരുവായ ഡൊമിനിക് വാളാമ്നാൽ മുന്‍പും വിവാദമായ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഹൈപ്പര്‍ ആക്ടീവ്, ഓട്ടിസം തുടങ്ങിയ അവസ്ഥയിലുള്ള കുട്ടികളുള്ള കുടുംബത്തേയും മാതാപിതാക്കളെയും അപമാനിക്കുന്ന വിധത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവാക്കള്‍ക്കും യുവതികള്‍ക്കും അഭിഷേകം പോകുമ്പോള്‍ മൃഗങ്ങളെ പോലെ ബന്ധപ്പെടും. അപ്പോള്‍ ജനിക്കുന്ന കുട്ടികളും മൃഗങ്ങളെ പോലെ ആയിരിക്കും. മൃഗങ്ങള്‍ക്ക് മനുഷ്യരെ പോലെ ആകാന്‍ പറ്റില്ലല്ലോ എന്നായിരുന്നു വൈദികന്റെ പ്രഭാഷണം. ധ്യാനഗുരുക്കള്‍ പോപ്പുലര്‍ ആകുന്നതാണ് ഇത്തരം പ്രഭാഷണങ്ങള്‍ക്ക് പിന്നിലുള്ള പ്രധാനകാരണമെന്ന് ഫാ. ജിജോ കുര്യന്‍ ‘മംഗളം ഓണ്‍ലൈനോട്’ പ്രതികരിച്ചു. പോപ്പുലറാകുമ്പോള്‍ സ്വാഭാവികമായും മനുഷ്യര്‍ ഇവരെ കൊണ്ടുനടക്കുന്നു. മനുഷ്യന്റെ വൈകാരിക തലത്തെയാണ് ഇവര്‍ ഉപയോഗിക്കുന്നത്. മനുഷ്യന്‍ സ്‌ട്രെസ് അനുഭവിക്കുന്ന കാലത്ത് അവര്‍ നേരിടുന്നത് പ്രശ്‌നങ്ങളാണ്. മനുഷ്യന് വിദ്യാഭ്യാസം കിട്ടി എന്നതുകൊണ്ട് കാര്യമില്ല. വിദ്യാഭ്യാസവും വൈകാരിക തലവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല. മനുഷ്യന്റെ വൈകാരിക പ്രശ്‌നങ്ങളാണ് അവനെ അലട്ടുന്നത്. അതാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇതൊന്നും ശരിയായ വഴിയിലല്ല നയിക്കുന്നത് എന്നതാണ് കാര്യം.

Advertisement
Kerala5 hours ago

മഞ്ചേശ്വരത്ത് മത്സരിക്കാൻ കെ സുരേന്ദ്രൻ ഇല്ല…!! ബിജെപിയെ വെട്ടിലാക്കി തീരുമാനം; രണ്ടു ദിവസത്തിനകം സ്ഥാനാർത്ഥി പ്രഖ്യാപനമെന്ന് മുന്നണികൾ

Kerala6 hours ago

വട്ടിയൂർക്കാവിൽ ബിജെപിക്ക് വേണ്ടത് 2836 വോട്ടുകൾക്ക് മാത്രം…!! മണ്ഡലത്തിലെ കണക്കുകളും സമവാക്യങ്ങളും ഇങ്ങനെ

Entertainment6 hours ago

എന്തുപറഞ്ഞാലും ഞാൻ ചെയ്യാം… കണ്ണീരോടെ രാഖി സാവന്ത്; ലക്ഷക്കണക്കിന് ആരാധകർ കണ്ട വീഡിയോ വെറു നാടകം

National7 hours ago

2021-ൽ ഡിജിറ്റൽ സെൻസസ് നടത്തും; മൊബൈൽ ആപ്പിലൂടെ ജനസഖ്യാ കണക്കെടുപ്പ്; പുതിയ തിരിച്ചറിയൽ കാർഡും വരുന്നു

National8 hours ago

രാഹുൽ ഗാന്ധി രാഷ്ട്രീയ ജീവിതം മതിയാക്കുന്നു…!! സംഘടനാ പ്രവർത്തനത്തിൽ താത്പര്യമില്ല..!! ശേഷ ജീവിതം വിദേശത്ത്..!!?

Entertainment8 hours ago

നാഗചൈതന്യയുടെ ഒന്നാം ഭാര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് സാമന്ത..!! കിടപ്പറ രഹസ്യവും പുറത്താക്കി താരം

Crime9 hours ago

ഗോമാംസം വിറ്റെന്ന് ആരോപിച്ച് വീണ്ടും അരുംകൊല..!! ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം 34 കാരനെ തല്ലിക്കൊന്നു

Kerala10 hours ago

നിയമലംഘനം സംരക്ഷിക്കുന്നതിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി..!! മരട് ഫ്ലാറ്റ് കേസിൽ ചീഫ് സെക്രട്ടറിയെ നിർത്തിപ്പൊരിച്ചു

Crime11 hours ago

ഫേസ്ബുക്കിലൂടെ പ്രവാസിയെ വളച്ചു, റൂമിലെത്തിച്ച് നഗ്നനാക്കി മേരിക്കൊപ്പം ചിത്രമെടുത്തു..!! ബ്ലൂ ബ്ലാക്മെയിൽ കേസിൽ നാലുപേർ പിടിയിൽ

National11 hours ago

‘ഹൗഡി  മോദി’ പ്രധാനമന്ത്രിക്ക് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ വരവേൽപ്പ്…!! ഭീകരതയ്ക്ക് എതിരെ നിർണായക യുദ്ധം തുടങ്ങാനുള്ള സമയമായി

Crime2 weeks ago

ഓൺലൈൻ ചാനലിലെ അശ്ലീല വാർത്തയിൽ മൂന്നുപേർ കുടുങ്ങി..!! അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.മംഗളം ഫോൺ ട്രാപ്പ് കേസിനു സമാനമായ പരാതിയിൽ പ്രതികൾ അകത്തുപോകും !!!

fb post2 weeks ago

വൈദികർ സെക്‌സ് ചെയ്യട്ടെ അന്യന്റെ ഭാര്യമാരുമൊത്ത്..! അത് പാപമല്ല ..!! വിശ്വാസിയായ ഒരു സ്ത്രീ പറയുന്നത് ഇങ്ങനെ 

Crime3 weeks ago

പോൺ സൈറ്റിലേക്കാൾ ഭീകരമായ വൈദികരുടെ ലൈംഗിക വൈകൃതം !!സ്‌കൂൾ ടീച്ചറുമായി അവിഹിതം!!സെക്‌സ് ചാറ്റ് പുറത്ത് !! മാനം പോകുന്ന കത്തോലിക്കാ സഭ !!!പിടിയിലായ വൈദികനെ രഹസ്യമായി പാർപ്പിച്ചു!!സഹപാഠി വൈദികനെതിരെ ഇടവകക്കാർ .സമാനമനസ്കർ ഒന്നിക്കുന്നു എന്ന് വിശ്വാസികൾ..

Crime7 days ago

കത്തോലിക്കാ സഭ  നടത്തുന്ന കാരിത്താസ് ഹോസ്പിറ്റലിൽ വ്യാജ ഡോക്ടർ..? ചികിത്സ പിഴവുമൂലം തളർന്നുപോയത് വിധവയായ അമ്മച്ചി..! ദൈവ കൃപയാൽ മംഗലാപുരത്തെ ഡോക്ടർ ജീവൻ രക്ഷിച്ചു; യോഗ്യത ഇല്ലാത്ത ഡോക്ടർമാരെ വെച്ച് രോഗികളെ കൊല്ലാക്കൊല ചെയ്യുന്നതും ലക്ഷങ്ങൾ വാങ്ങുന്നതും കരുണയുടെ സുവിശേഷം പ്രസംഗിക്കുന്ന വൈദികരും  കന്യാസ്ത്രീകളും..! അമ്മയുടെ ജീവൻ തിരിച്ചുകിട്ടിയത് താലനാരിഴക്കെന്ന് രഞ്ജൻ മാത്യു; കാരിത്താസുകാരുടെ പയ്യാവൂരിലെ  മേഴ്‌സി ഹോസ്പിറ്റലിനെതിരെ കേസ്!! എല്ലു ഡോക്ടറുടെ  യോഗ്യതയിൽ സംശയം

Crime2 weeks ago

പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ട്രയൽ റൂമിൽ ഒളിക്യാമറ..!! മാധ്യമ പ്രവർത്തകയുടെ പരാതിയിൽ നടപടിയെടുക്കാതെ പോലീസ്

Kerala3 weeks ago

പാലായിൽ മാണിയുടെ മകൾ ? നിഷ ജോസിനെ വെട്ടാൻ മാണിയുടെ മകൾ സാലി ജോസഫ് ?പാലാ വീണ്ടും കുടുംബവാഴ്‌ച്ചയിൽ

Crime4 days ago

യുവാവിൻ്റെ ലൈംഗീകപീഡനം ക്യാമറയിൽ പകർത്തിയത് അമ്മ..!! ദൃശ്യങ്ങളുപയോഗിച്ച് പിന്നെയും പീഡനവും പണം തട്ടലും

Crime4 weeks ago

തുഷാറിനെ പൂട്ടിയത് ഇസ്ലാമിക വിശ്വാസിയായ മലയാളി യുവതി!!..

Kerala2 weeks ago

മക്കൾ രാഷ്ട്രീയം വിട്ടൊരു കളിയുമില്ലെന്ന് കോൺഗ്രസ്..!! അനിൽ ആൻ്റണി കെപിസിസി തലപ്പത്തേയ്ക്ക്

fb post2 weeks ago

അവനില്ലാത്ത കന്യകാത്വം എനിക്കും ഇല്ല..!! ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് തീരുമാനമെടുത്ത പെണ്‍കുട്ടിയെക്കുറിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല

Trending

Copyright © 2019 Dailyindianherald