ആധുനിക മെഡിക്കൽ സയൻസിനും അവിശ്വസനീയം !! സിനിമയെ വെല്ലുന്ന അത്ഭുത രോഗശാന്തി..മലയാളി ദമ്പതികളുടെ അനുഭവം

വിജയവാഡ :സിനിമയെ വെല്ലുന്ന അത്ഭുത രോഗശാന്തി വെളിപ്പെടുത്തൽ . ശാസ്ത്രവും ആധുനിക വൈദ്യ ശാസ്ത്രവും അറിയാത്ത അത്ഭുത രോഗ ശമനം , വിജയവാഡയിൽ മാക്സ് ഫീൽഡ് സർവീസസിലെ ഇലെക്ട്രിക്കൽ എഞ്ചിനീയറായ തിരുവല്ലക്കാരൻ മലയാളി, തോംസൺ, ഭാര്യ കുട്ടിയമ്മയോടൊപ്പം വർഷങ്ങളായി അവിടെയാണ് താമസം. രണ്ടുകുട്ടികളും കുട്ടിയമ്മയുടെ അമ്മയുമടങ്ങുന്ന കുടുംബം. ഭക്തിയിലും നിയന്ത്രണത്തിലും മക്കളെ വളർത്തി. മൂത്തമകൾ വിവാഹിതയായി യുകെയിൽ താമസമാണ്. ഇളയമകളും പഠനത്തിനായി പുറത്താണ്. 1999 ഏപ്രിൽ മാസം നാലാം തീയതിയാണ് ഈ ദമ്പതികളുടെ ജീവിതം മാറ്റിമറിച്ച സംഭവം ഉണ്ടാകുന്നത്. അതിനേക്കുറിച്ച് കുട്ടിയമ്മ തന്നെ ഇങ്ങനെ പറയുന്നു:” തോംസൺ പതിവായി ബൈക്കിലാണ് ജോലിസ്ഥലത്തേക്ക് പോകുന്നത്. കാറുണ്ടെങ്കിലും വർഷങ്ങളായി അതാണ് പതിവ്. അന്നും ജോലിക്കായി അദ്ദേഹം രാവിലെ ഇറങ്ങിയതായിരുന്നു. പതിവില്ലാതെ അന്ന് അദ്ദേഹം ഭക്ഷണം വേണമെന്ന് പറഞ്ഞു. അല്ലെങ്കിൽ സാധാരണ ക്യാന്റീനിൽ നിന്നാണ് രാവിലെ കഴിക്കുക. സാധാരണ ദിവസം പോലെ എല്ലാം കടന്നുപോയി. തോംസൺ പോയശേഷം കുട്ടിയമ്മയും അമ്മയും കൂടി പുറത്തുപോയിരുന്നു. തിരിച്ചുവരുമ്പോൾ തോംസന്റെ ഓഫീസിലെ ഒരാൾ വീട്ടിൽ നിൽക്കുന്നു. എത്രയും പെട്ടെന്ന് ഓഫീസിലേക്ക് വരാൻ തോംസൺ പറഞ്ഞു, നമുക്ക് പോകാം എന്നദ്ദേഹം പറഞ്ഞപ്പോൾ എനിക്ക് മറ്റൊന്നും തോന്നിയില്ല. അമ്മയെ വീട്ടിലാക്കി ഞാനും ഒപ്പം പോയി. ഇടയ്ക്ക് ഒക്കെ നേരത്തെ ഇറങ്ങുന്ന ദിവസം എന്നെ അങ്ങിനെ വിളിക്കാറുണ്ടായിരുന്നു. ഏതെങ്കിലും കൂട്ടുകാരുടെ അടുത്ത് പോകാനാവും, മിക്കപ്പോഴും. പക്ഷെ ഓഫീസിൽ നിന്നും വന്നയാൾ അന്നെന്നെ കൊണ്ടുപോയത് ആശുപത്രിയിലേക്കായിരുന്നു.

ജോലിസ്ഥലത്തേക്ക് പോകുന്നവഴി ഗിരിപുരം എന്ന സ്ഥലത്തുവച്ച് തോംസൺ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചു. ഗുരുതരാവസ്ഥയിൽ ഐസിയു വിൽ കിടക്കുന്ന തോംസണെയാണ് ഞാൻ കാണുന്നത്. ദേഹമാകെ നീരുവച്ചിരിക്കുന്നു. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. മക്കളാരും അടുത്തില്ല. സഹായിക്കാൻ ആരുമില്ല. എന്തോ ധൈര്യത്തിൽ ഫോണിൽ അമ്മയെ വിളിച്ചു. അമ്മ ഉടൻ തന്നെ അടുത്തുള്ള ആളുകളുമായി ആശുപത്രിയിൽ എത്തി. അതിനു ശേഷമാണ് ഞാൻ ഡോക്ടറെ കാണുന്നതുതന്നെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തോംസന്റെ അവസ്ഥ വളരെ ഗുരുതരമായിരുന്നു. രണ്ടുകാലിലും മൾട്ടിപ്പിൾ ഫ്രാക്ചർ. മരക്കുറ്റിയിലോ മറ്റോ ഇടിച്ച് വയറിന്റെ ഒരു വശം പിളർന്നുപോയി. എന്നാൽ, അതിലെല്ലാം ഗുരുതരമായിരുന്നു തലയിലെ മുറിവ്. ആന്തരിക രക്തസ്രാവം നിലയ്ക്കുന്നില്ല. ഡോക്ടർ തുറന്നുതന്നെ പറഞ്ഞു, രക്ഷപെടാൻ സാധ്യതകൾ ഒന്നും തന്നെയില്ല. എല്ലാവരെയും അറിയിക്കുക. ശരീരം മരുന്നുകളോട് നേരിയതോതിൽ മാത്രമേ പ്രതികരിക്കുന്നുള്ളു. എന്നാലത് ജീവൻ നിലനിർത്താൻ പര്യാപ്‌തമല്ല. മറ്റൊന്നും ചെയ്യാനില്ല. ആരൊക്കെയോ എന്നെ വീട്ടിലെത്തിച്ചു. ആശുപത്രിയിലെ കാര്യം മറ്റാരൊക്കെയോ ഏറ്റെടുത്തു. എനിക്കൊന്നും അവിടെ ചെയ്യാനുണ്ടായിരുന്നില്ല. മൃതദേഹം വീട്ടിലേക്കു കൊണ്ടുവരുന്നതിനെക്കുറിച്ചെല്ലാം ആളുകൾ അവിടെ നിന്ന് പറയുന്നത് ഞാൻ കേട്ടിരുന്നു. ഒന്നും ചെയ്യാനില്ലാതിരുന്ന എനിക്കുമുൻപിൽ ആകെയുണ്ടായിരുന്ന വഴി നിലവിളിച്ചു പ്രാർത്ഥിക്കുക എന്നതുമാത്രമായിരുന്നു.വൈകുന്നേരം അഞ്ചുമണിയായി എന്നു തോന്നുന്നു, ഞാൻ ഈശോയുടെ മുൻപിൽ കരഞ്ഞു പ്രാർത്ഥിക്കാൻ തുടങ്ങി. തോംസന്റെ ജീവൻ നിലനിർത്താൻ എന്റെ മുന്നിലുണ്ടായിരുന്ന കാരണങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞുതന്നെ ഞാൻ പ്രാർത്ഥിച്ചു. ഇളയമകൾ എങ്ങുമെത്തിയിട്ടില്ല, എനിക്ക് ഒന്നുമറിയില്ല, അക്ഷരാർത്ഥത്തിൽ ഞാൻ നിലവിളിക്കുകതന്നെയായിരുന്നു. മെഴുകുതിരികൾ ഒന്നൊന്നായി കത്തിത്തീർന്നു. ഇതിനിടയിൽ ആശുപത്രിയിൽ നിന്നും വിളിയെത്തി. തോംസണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചിരിക്കുന്നുവെന്നു എനിക്ക് മനസ്സിലായി. പക്ഷെ എനിക്ക് വാശിയായിരുന്നു, ഉറപ്പായിരുന്നു, എന്റെ മാതാവ് എനിക്ക് തോംസണെ തിരിച്ചുതരുമെന്ന്. മറ്റൊന്നും എന്റെ ചിന്തയിൽ വരാൻ ഞാൻ സമ്മതിച്ചില്ല. തോംസണെ വെന്റിലേറ്ററിൽ നിന്നും മാറ്റാൻ ഞാൻ സമ്മതിച്ചില്ല.PRAYER 2

രാത്രി പതിനൊന്നുമണിയായി എന്നു തോന്നുന്നു, മെഴുകുതിരി അണഞ്ഞു. എന്നിട്ടും ഞാൻ പ്രാർത്ഥന നിർത്തിയില്ല. അതെ, മെഴുകുതിരി അണഞ്ഞു എന്നെനിക്ക് ഉറപ്പായിരുന്നു. കാരണം ഞാൻ ലൈറ്റ് ഇട്ടിരുന്നില്ല. മുറിയിൽ മുഴുവൻ ഇരുട്ടായിരുന്നു. കമഴ്ന്നുകിടന്നു ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു. ഇടയ്ക്ക് മുഖം ഉയർത്തിയ ഞാൻ അത്ഭുതപ്പെട്ടു. എപ്പോഴോ അണഞ്ഞുപോയ ആ മെഴുകുതിരി അതാ തെളിഞ്ഞു നിൽക്കുന്നു. !! എനിക്കുറപ്പായി, സ്വർഗം എന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു.സത്യം. നമ്മുടെ ദൈവം അത്ഭുതം പ്രവർത്തിക്കുന്ന കർത്താവാണ്. അല്പസമയത്തിനകം എനിക്ക് ആശുപത്രിയിൽ നിന്നും ഫോൺ വന്നു. ഇത്തവണ ഒട്ടും ഭയക്കാതെ ഞാൻ ഫോൺ എടുത്തു. തോംസന്റെ കൂട്ടുകാരാണ്. ശ്വസന സഹായി മാറ്റാൻ വെന്റിലേറ്ററിന്റെ അരികിൽ ചെന്ന ഡോക്ടർ കണ്ടത് തോംസൺ കണ്ണുതുറക്കാൻ ശ്രമിക്കുന്നതാണ് !! അല്പസമയത്തിനകം തോംസൺ കണ്ണുതുറന്നു. ഒട്ടും വൈകാതുള്ള അടിയന്തിര ചികിത്സകൾ തോംസണെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നിരിക്കുന്നു. ഞാനിതു പറയുമ്പോൾ നിങ്ങൾ അതിശയോക്തിയില്ല എന്നു ചോദിച്ചേക്കാം, അല്ല, ഇത് ഞാൻ അനുഭവിച്ചറിഞ്ഞ സത്യമാണ്.

8 മാസത്തോളം തോംസണ് കിടന്നകിടപ്പിൽ ചെലവഴിക്കേണ്ടി വന്നെകിലും അദ്ദേഹം ശക്തമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. അല്ല, എന്റെ ദൈവം അദ്ദേഹത്തെ ജീവിപ്പിച്ചു.” കുട്ടിയമ്മ പറയുന്നു. കുട്ടിയമ്മയുടെ സാക്ഷ്യം നൽകുന്നത് ജീവന്റെ അടയാളമായ ഈശോ ഇന്നും നമ്മോടൊപ്പമുണ്ടെന്നു തന്നെയാണ്. ”ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ്‌ സമീപസ്ഥനാണ്. മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു” (സങ്കീ:34:18 ).“നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെനിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല.” കര്‍ത്താവായ യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞ വാക്കുകളാണിത്. ശിഷ്യന്മാരോട് മാത്രമല്ല തന്നില്‍ വിശ്വസിക്കുന്ന ഓരോരുത്തരോടും ഉള്ള യേശുവിന്‍റെ വാഗ്ദത്തം ആണ് ഇത്. നാം ജീവിതത്തില്‍ ഒരിക്കലെങ്കിലും വിവിധ ആവശ്യങ്ങളുമായി ദൈവസന്നിധിയില്‍ ഇരുന്നിട്ടുള്ളവരാണ്. പ്രാര്‍ത്ഥന സഫലമായതും പരാജയം രുചിച്ചതുമായ അനുഭവങ്ങള്‍ ഒരുപക്ഷെ നിരവധി ഉണ്ടാവാം. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാതിരിക്കുവാനുള്ള പല കാരണങ്ങളില്‍ പ്രധാനമായത് നമ്മുടെ അവിശ്വാസമാണ് എന്ന് യേശുവിന്‍റെ വാക്കുകള്‍ ഉറപ്പിക്കുന്നു. നമ്മുടെ ദൈവത്തിനു അസാധ്യമായി ഒന്നുമില്ലല്ലോ. എങ്കിലും പലപ്പോഴും നാം മലകളെ നീക്കുവാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയും സ്വയം മലകളെ നീക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ പ്രവര്‍ത്തി ചെയ്യുവാന്‍ ദൈവത്തെ നാം അനുവദിക്കണം.ദൈവം ഒരു മനുഷ്യജീവിതത്തിൽ ഇടപെടുക തികച്ചും വ്യത്യസ്തമായ വഴികളിലൂടെയാണ്. അദ്ദേഹത്തിന് മാത്രം അറിയാവുന്ന രഹസ്യമാണത്. എന്നാൽ, നമ്മുടെ പ്രാർത്ഥനകൾ ദൈവത്തെക്കൊണ്ട് ചിലകാര്യങ്ങൾ ചെയ്യിക്കുന്നതായി നമുക്ക് അനുഭവപ്പെടാറുണ്ട്. ദൈവത്തിൽ നിന്നും പിടിച്ചുവാങ്ങുക എന്നു പറയുന്നതുപോലെ. അത്തരമൊരു അനുഭവമാണിത്.തികച്ചും അവിശ്വസനീയമായ സാഹചര്യത്തിലും ദൈവത്തിലും അവിടുത്തെ കരുണയിലും എങ്ങിനെ ആശ്രയിക്കണമെന്നു കാണിച്ചുതരും വിജയവാഡയിൽ നിന്നും ഈ മലയാളി വീട്ടമ്മയുടെ അനുഭവം.

Top