മദീനയിലെ പ്രവാചകന്റെ പള്ളി തകര്‍ക്കാന്‍ ശ്രമം ഞെട്ടിത്തരിച്ച് ലോകം.തകര്‍ക്കാനെത്തിയത് 46 പേര്‍; അക്രമികളുടെ പദ്ധതി മുസ്ലിം കൂട്ടക്കൊല

സൗദി:മദീനയിലെ പ്രവാചകന്റെ പള്ളി തകര്‍ക്കാന്‍ ശ്രമം.. ഞെട്ടിത്തരിച്ച് ലോകം!.. സൗദി അറേബ്യയിലെ മദീനയിലെ പ്രവാചകന്റെ പള്ളി മസ്ജിദുന്നബവി ആക്രമിക്കാന്‍ പദ്ധതിയിട്ട് 46 പേര്‍. ഇവരെ സൗദി പോലീസ് തന്ത്രപരമായി വലയിലാക്കി. മുസ്ലിംകള്‍ വളരെ പവിത്രമായി കാണുന്ന രണ്ടാമത്തെ പള്ളിയാണ് മദീനയിലേത്. കഴിഞ്ഞ വര്‍ഷമാണ് മദീന പള്ളി ആക്രമിക്കാന്‍ ഒരു സംഘം പദ്ധതിയിട്ടത്. ഇതില്‍ നേരിട്ട് ബന്ധമുള്ള 46 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വിശ്വാസികളെ കൂട്ടക്കൊല ചെയ്യാനായിരുന്നു അക്രമികളുടെ പദ്ധതിയെന്നു ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞു.

പ്>അറസ്റ്റിലായ സംഘം കഴിഞ്ഞ വര്‍ഷം ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്ത് ചാവേര്‍ സ്‌ഫോടനം നടത്തിയതും പങ്കുള്ളവരാണെന്നാണ് അധികൃതര്‍ പറയുന്നു. ഇവര്‍ തന്നെയാണ് മദീനയിലും ആക്രമണം നടത്തിയത്. മദീനയലും ജിദ്ദയിലും ആക്രമണം നടന്നത് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ്. വിശുദ്ധ റമാദിന്റെ അവസാന ദിനങ്ങളില്‍ വിശ്വാസികള്‍ കൂട്ടത്തോടെ ഹറമില്‍ കേന്ദ്രീകരിക്കുമ്പോഴായിരുന്നു ആക്രമണം.madeena-2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മദീനയില്‍ നടന്ന ആക്രമണത്തില്‍ നാല് സുരക്ഷാ ഭടന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ജിദ്ദയിലെ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന പഴുതടച്ച അന്വേഷണത്തിലാണ് ഇരു ആക്രമണങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമാണെന്ന് കണ്ടെത്തിയത്. അറസ്റ്റിലായവരില്‍ 32 പേര്‍ സൗദികളാണ്. ബാക്കിയുള്ളവര്‍ ഈജിപ്ത്, പാകിസ്താന്‍, യമന്‍, അഫ്ഗാനിസ്താന്‍, സുഡാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയവരും. ഇവര്‍ ഏറെ നാളത്തെ ഗൂഢാലോചനയ്ക്ക് ശേഷമാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.

മദീനയില്‍ സ്‌ഫോടനം നടത്തിയ വ്യക്തി സൗദിക്കാരന്‍ തന്നെയാണ്. ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്ത് ആക്രമണം നടത്തിയതാവട്ടെ പാകിസ്താന്‍കാരനും. ഇക്കാര്യം നേരത്തെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ ഏതെങ്കിലും ഭീകര സംഘടനകളില്‍പ്പെട്ടവരാണോ എന്ന് വ്യക്തമല്ല. ഒരു ഭീകര സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല. സൗദി പോലീസും ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ല.madeena-church

സംഭവത്തിന് ശേഷം പോലീസ് നിതാന്ത ജാഗ്രതയിലായിരുന്നു. പല പ്രധാന പട്ടണങ്ങളിലും സൂക്ഷ്മമായ നിരീക്ഷണം നടത്തുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. സൗദിയുടെ നിരവധി പ്രദേശങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകളും അറസ്റ്റും നടന്നിരുന്നു. ഒടുവിലാണ് രണ്ട് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമാണെന്ന് സ്ഥിരീകരിച്ചത്. ഇവര്‍ കൂട്ടക്കൊല ലക്ഷ്യമിട്ടാണ് ആക്രമണം പദ്ധതിയിട്ടതെന്നും പോലീസ് പറയുന്നു.
ഇറാഖിലും സിറിയയിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഐസിസ് ആണ് ഇരു സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആഭ്യന്തര മന്ത്രാലയം ഒരു സംഘത്തിന്റെ പേര് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. സൗദി അറേബ്യ സിറിയയിലെ സര്‍ക്കാര്‍ വിമതരെ സഹായിക്കുന്നുണ്ട്. സിറിയന്‍ പ്രസിഡന്റിനെ സ്ഥാന ഭ്രഷ്ടനാക്കണമെന്ന് ആഗ്രഹിക്കുന്ന രാജ്യമാണ് സൗദി. അവിടുത്ത വിമതര്‍ക്ക് സഹായം നല്‍കുന്നതിലുള്ള പ്രതിഷേധമാണോ മദീനയിലെ സ്‌ഫോടനമെന്ന് വ്യക്തമല്ല.madeena-7

യമനിലും സൗദി സൈനികമായി നേരിട്ട് ഇടപെടുന്നുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവരില്‍ യമന്‍ പൗരന്‍മാരുമുണ്ട്. യമനോട് ചേര്‍ന്ന സൗദി അതിര്‍ത്തി പ്രദേശങ്ങളില്‍ സ്‌ഫോടനങ്ങളും മിസൈല്‍ ആക്രമണങ്ങളും ഇടക്കിടെ ഉണ്ടാവാറുണ്ട്. രാജ്യത്ത് ആക്രമണം നടത്തുന്നവരെയും വിശ്വാസികളെ ആശങ്കയിലാഴ്ത്തുവരെയും വെറുതെവിടില്ലെന്ന് സല്‍മാന്‍ രാജാവ് വ്യക്തമാക്കിയിരുന്നു. ലോകമുസ്ലിംകളുടെ രണ്ടാമത് പ്രധാന ആരാധനാ കേന്ദ്രമായ മദീന പള്ളിക്കടുത്ത് സ്‌ഫോടനമുണ്ടായ ഉടനെയാണ് രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്തു ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം റമദാന്‍ മാസം കഴിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് വിശ്വാസികളെ ഞെട്ടിച്ച് സ്‌ഫോടനങ്ങളുണ്ടായത്. മുസ്ലിം ലോകം ഒന്നടങ്കം സംഭവത്തെ അപലപിച്ചിരുന്നു. സൗദിയില്‍ അതീവ സുരക്ഷയുള്ള മേഖലയാണ് മക്കയും മദീനയും. എന്നാല്‍ ഭീകരവാദികളാണ് സംഭവത്തിന് പിന്നിലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് പറഞ്ഞിരുന്നു. ഇപ്പോള്‍ അറസ്റ്റ് നടന്ന ശേഷവും ഏതെങ്കിലും ഭീകര സംഘടനയ്ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് പോലീസ് പറഞ്ഞിട്ടില്ല.

അപ്പോള്‍ ആരാണ് മദീനയിലും ജിദ്ദയിലും ആക്രമണം നടത്തിയതെന്ന ചോദ്യം ബാക്കിയാവുകയാണ്. പ്രത്യേകിച്ചും പിടിയിലായവരില്‍ കൂടുതലും സൗദിക്കാര്‍ തന്നെയാവുമ്പോള്‍. വിദേശ ശക്തികള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന കാര്യം അധികൃതര്‍ പറഞ്ഞിട്ടില്ല.madeena-8
ജിദ്ദയില്‍ ആക്രമണം നടത്തിയത് അബ്ദുല്ല വഖാര്‍ ഖാന്‍ എന്ന പാകിസ്താന്‍കാരനാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. വഖാറിന്റെ ഭാര്യയും രക്ഷിതാക്കളും സൗദിയില്‍ തന്നെയാണ് താമസം. 12 വര്‍ഷം മുമ്പാണ് ഇവര്‍ സൗദിയിലെത്തിയത്. ഇയാളെ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സൗദി പാകിസ്താന്‍ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണ പാകിസ്താന്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇതുസംബന്ധിച്ച് പിന്നീട് പാകിസ്താന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
സൗദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്ത് ജിദ്ദ നഗരത്തില്‍ നിന്നും ഏകദേശം 400 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് മദീന. ഇസ്‌ലാമികചരിത്രത്തില്‍ മുഹമ്മദ് നബിയുടെ ഭരണകൂടത്തിന്റെ തലസ്ഥാനവും മക്ക കഴിഞ്ഞാല്‍ മുസ്‌ലിംകളുടെ പരിശുദ്ധമായ നാടുമാണ് മദീന. ഇസ്‌ലാമിക ചരിത്രത്തില്‍ ഒട്ടേറെ സംഭവങ്ങള്‍ക്ക് സാക്ഷിയാണ് മദീന പ്രദേശം. മുഹമ്മദ്‌ നബി മക്കയില്‍ നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയതിനു ശേഷമാണ് പ്രവാചക ജീവിതത്തിലെയും ഇസ്‌ലാമിലെയും നിര്‍ണായക സംഭവങ്ങള്‍ നടന്നത്.madeena-4

ആഗോള മുസ്ലിം സമൂഹത്തിന്റെ സംഗമ കേന്ദ്രമെന്നതിലുപരി സാംസ്കാരികവും ചരിത്രപരവും സാമൂഹികപരവുമായി മദീന നഗരത്തിനു വന്‍ പ്രാധാന്യവുമുണ്ട്. ആത്മീയത, വിശ്വാസം, വിജ്ഞാനം, ശാസ്ത്രം എന്നിവയുടെ കേന്ദ്രമായ മദീനയെ ഇസ്ലാമിക സംസ്കാരത്തിന്റെ ആസ്ഥാനമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്
മക്കയില്‍ നിന്ന് ഏകദേശം 400 കിലോമീറ്ററും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നിന്നും 900 കിലോമീറ്ററും അകലെയാണ് ഈ നഗരം. മക്കയിലെ മസ്ജിദുല്‍ ഹറം കഴിഞ്ഞാല്‍ മദീനയിലെ മസ്ജിദുന്നബവിയാണ് ലോക മുസ്‌ലിംകളുടെ പ്രധാന ആരാധനാ കേന്ദ്രം. മസ്ജിദുന്നബവിയുടെ ഉള്‍ഭാഗത്താണ് മുഹമ്മദ്‌ നബിയുടെ ഖബറിടം നില കൊള്ളുന്നത്‌. വിശുദ്ധ നഗരമായ മക്കയിലേതു പോലെ മുസ്‌ലിംകളല്ലാത്തവര്‍ക്ക് പ്രവേശന അനുമതിയില്ലാത്ത പ്രദേശമാണ് മദീനയും

Top